അറുപതിൽ കൂടുതൽ ദിവസങ്ങൾ തിയേറ്ററിൽ പ്രദർശനം നടത്തിയ ചിത്രം മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് ഒടിടിയിൽ റിലീസ് ചെയ്തു. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിൽ ചിത്രം സ്ട്രീമിങ് ആരംഭിച്ചു. ചിത്രത്തിനായി കാത്തിരുന്ന പ്രേക്ഷകർക്കെല്ലാം ഇനി മുകുന്ദനുണ്ണിയെ കാണാം. നവംബർ 11ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രത്തിന്റെ ഒടിടി റിലീസിനായി പ്രേക്ഷകർ വലിയ കാത്തിരിപ്പിലായിരുന്നു.
അഭിനവ് സുന്ദർ നായക് ആണ് "മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്" സംവിധാനം ചെയ്തത്. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ അജിത് ജോയ് ആണ് നിർമ്മാണം. വിമൽ ഗോപാലകൃഷ്‍ണനും സംവിധായകൻ അഭിനവ് സുന്ദർ നായകും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് വിശ്വജിത്ത് ഒടുക്കത്തിലാണ്.
Also Read: Thattassery Koottam Movie: 'തട്ടാശ്ശേരി കൂട്ടം' ഒടിടിയിൽ; എവിടെ കാണാം?
സുരാജ് വെഞ്ഞാറുംമൂട്, സുധി കോപ്പ, തൻവിറാം, ജോർജ്ജ് കോര, മണികണ്ഠൻ പട്ടാമ്പി, സുധീഷ്, അൽത്താഫ് സലിം, നോബിൾ ബാബു തോമസ്, ബിജു സോപാനം, റിയാസെറ, വിജയൻ കാരന്തൂർ തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. നിധിൻരാജ് ആരോളും സംവിധായകൻ അഭിനവ് സുന്ദർ നായകും ചേർന്നാണ് ചിത്രത്തിന്റെ എഡിറ്റിങ്ങ് നിർവ്വഹിച്ചിരിക്കുന്നത്. നവാഗതനായ സിബിമാത്യു അലക്സ് ആണ് മുകുന്ദനുണ്ണി അസ്സോസിയേറ്റ്സിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- പ്രദീപ് മേനോൻ, പ്രൊഡക്ഷൻ കൺട്രോളർ- മനോജ് പൂക്കുന്നം, സൗണ്ട് ഡിസൈൻ- രാജകുമാർ.പി, ആർട്ട്- വിനോദ് രവീന്ദ്രൻ, കോസ്റ്യൂംസ്- ഗായത്രി കിഷോർ, മേക്ക്അപ്പ്- ഹസ്സൻ വണ്ടൂർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...