ഓസ്കാർ മുന്നിൽ കണ്ട് ഇറാനിയൻ അഭയാർത്ഥി കഥയുമായി പാമ്പള്ളിയുടെ സ്റ്റാച്യു ഓഫ് ലിബർട്ടി; പോസ്റ്റർ പുറത്ത്

Statue of Liberty Movie  ഒരു ഇറാനിയൻ അഭയാർത്ഥി കുടുംബത്തിന്‍റെ കഥ പറയുന്ന ഈ ചിത്രം പൂർണമായും അമേരിക്കയിലാണ് ചിത്രീകരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Dec 15, 2022, 01:16 AM IST
  • ഒരു ഇറാനിയൻ അഭയാർത്ഥി കുടുംബത്തിന്‍റെ കഥ പറയുന്ന ഈ ചിത്രം പൂർണമായും അമേരിക്കയിലാണ് ചിത്രീകരിക്കുന്നത്.
  • ഒരു ചെറുപ്പക്കാരിയുടെ കാഴ്ച്ചപ്പാടിലാണ് ചിത്രത്തിന്‍റെ കഥ പറയുന്നത്.
  • അന്താരാഷ്ട്ര തലത്തിൽ നിൽക്കുന്ന പ്രോജക്ടാണ് ഇതെന്നാണ് ചിത്രത്തെക്കുറിച്ച് പാമ്പള്ളി മാധ്യമങ്ങളോട് പറഞ്ഞത്.
  • ചിത്രത്തിൽ കൊമേർഷ്യല്‍ ചേരുവകളോടൊപ്പം ആർട്ടിസ്റ്റിക് എലമെന്‍റുകളും ഉണ്ടാകും
ഓസ്കാർ മുന്നിൽ കണ്ട് ഇറാനിയൻ അഭയാർത്ഥി കഥയുമായി പാമ്പള്ളിയുടെ സ്റ്റാച്യു ഓഫ് ലിബർട്ടി; പോസ്റ്റർ പുറത്ത്

ദേശീയ പുരസ്കാര ജേതാവ് പാമ്പള്ളിയുടെ ഏറ്റവും പുതിയ ചിത്രം സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ പോസ്റ്റർ ഇരുപത്തിയേഴാമത് ഐ.എഫ്.എഫ്.കെ വേദിയിൽ പ്രകാശനം ചെയ്തു. ഒരു ഇറാനിയൻ അഭയാർത്ഥി കുടുംബത്തിന്‍റെ കഥ പറയുന്ന ഈ ചിത്രം പൂർണമായും അമേരിക്കയിലാണ് ചിത്രീകരിക്കുന്നത്. ഒരു ചെറുപ്പക്കാരിയുടെ കാഴ്ച്ചപ്പാടിലാണ് ചിത്രത്തിന്‍റെ കഥ പറയുന്നത്. 

അന്താരാഷ്ട്ര തലത്തിൽ നിൽക്കുന്ന പ്രോജക്ടാണ് ഇതെന്നാണ് ചിത്രത്തെക്കുറിച്ച് പാമ്പള്ളി മാധ്യമങ്ങളോട് പറഞ്ഞത്. ചിത്രത്തിൽ കൊമേർഷ്യല്‍ ചേരുവകളോടൊപ്പം ആർട്ടിസ്റ്റിക് എലമെന്‍റുകളും ഉണ്ടാകും. ചിത്രം ഓസ്കാർ പുരസ്കാരത്തെ മുന്നിൽ കണ്ടുകൊണ്ടാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും പാമ്പള്ളി കൂട്ടിച്ചേർത്തു. 

വിനോദ് മൽഗേവറാണ് ഗോള്‍ഡൻ ഗേറ്റ് മോഷൻ പിക്ച്ചേഴ്സിന്‍റെ ബാനറിൽ ചിത്രം നിർമ്മിച്ചിരിക്കുന്നത്. സ്റ്റാച്യൂ ഓഫ് ലിബർട്ടി ഒരേ സമയം ഇംഗ്ലീഷിലും പേർഷ്യനിലുമാണ് ചിത്രീകരിക്കുക. ചിത്രത്തിന്‍റെ പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 2023 പകുതിയോടെ ചിത്രത്തിന്‍റെ തിരക്കഥ പൂർണമായും എഴുതി തീർക്കാനാണ് പദ്ധതി. 

ഹോളിവുഡിൽ നിന്നുള്ള അഭിനേതാക്കളും അണിയറ പ്രവർത്തകരുമാകും ഭൂരിഭാഗവും സ്റ്റാച്യൂ ഓഫ് ലിബർട്ടിക്ക് പിന്നിൽ പ്രവർത്തിക്കുക. 2024 ജനുവരിയിൽ ചിത്രത്തിന്‍റെ നിർമ്മാണം പൂർത്തീകരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രം ഒരേ സമയം തീയറ്ററിലൂടെയും ഒടിടി പ്ലാറ്റ്ഫോമിലൂടെയും പുറത്തിറക്കുമെന്ന് പാമ്പള്ളി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News