Point Range Movie : പാൻ ഇന്ത്യൻ ത്രില്ലർ ചിത്രവുമായി അപ്പാനി ശരത്ത് എത്തുന്നു; പോയിൻ്റ് റേഞ്ചിന്റെ ചിത്രീകരണം ആരംഭിച്ചു

Point Range Movie Update : ഡി.എം പ്രൊഡക്ഷൻ ഹൗസ്, തിയ്യാമ്മ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ ഷിജി മുഹമ്മദ്, ശരത്ത് അപ്പാനി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Oct 22, 2022, 03:45 PM IST
  • കോഴിക്കോടാണ് ചിത്രത്തിൻറെ ഷൂട്ടിങ് പുരോഗമിക്കുന്നത്.
  • സൈനു ചാവക്കാടനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
  • ഡി.എം പ്രൊഡക്ഷൻ ഹൗസ്, തിയ്യാമ്മ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ ഷിജി മുഹമ്മദ്, ശരത്ത് അപ്പാനി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
  • ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ എത്തുന്ന ചിത്രമാണ് 'പോയിൻ്റ് റേഞ്ച്'.
Point Range Movie : പാൻ ഇന്ത്യൻ ത്രില്ലർ ചിത്രവുമായി അപ്പാനി ശരത്ത് എത്തുന്നു; പോയിൻ്റ് റേഞ്ചിന്റെ ചിത്രീകരണം ആരംഭിച്ചു

യുവ നടൻ അപ്പാനി ശരത്ത കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം 'പോയിൻ്റ് റേഞ്ച്'ൻ്റെ ചിത്രീകരണം ആരംഭിച്ചു. കോഴിക്കോടാണ് ചിത്രത്തിൻറെ ഷൂട്ടിങ് പുരോഗമിക്കുന്നത്. സൈനു ചാവക്കാടനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡി.എം പ്രൊഡക്ഷൻ ഹൗസ്, തിയ്യാമ്മ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ ഷിജി മുഹമ്മദ്, ശരത്ത് അപ്പാനി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ എത്തുന്ന ചിത്രമാണ് 'പോയിൻ്റ് റേഞ്ച്'. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി പാൻ ഇന്ത്യ റിലീസായിട്ടാണ് ചിത്രമൊരുക്കുന്നത്. 

പോണ്ടിച്ചേരി, ഗോവ, മാഹി, ചെന്നൈ, കൊച്ചി എന്നിവിടങ്ങളാണ് ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷനുകൾ. അപ്പാനി ശരത്തിനെ കൂടാതെ റിയാസ് ഖാൻ, ഹരീഷ് പേരടി, മുഹമ്മദ് ഷാരിക്, സനൽ അമാൻ, ജോയി ജോൺ ആൻ്റണി, ഷഫീക് റഹ്മാൻ ,ആരോൾ ഡാനിയേൽ, അരിസ്റ്റോ സുരേഷ്, ചാർമിള, ഡയാന ഹമീദ് തുടങ്ങി മലയാളത്തിലേയും തമിഴിലേയും പ്രമുഖ താരങ്ങൾ ചിത്രത്തിൻ്റെ ഭാഗമാകും. സുധീർ 3D ക്രാഫ്റ്റാണ് സഹനിർമ്മാതാവ്.

ALSO READ: Romancham Movie: റിലീസ് ശകലം വൈകിയാൽ കൊഴപ്പൊണ്ടോ? 'രോമാഞ്ചം' എത്താൻ ഇനിയും വൈകും

മിഥുൻ സുബ്രൻ എഴുതിയ കഥക്ക് തിരക്കഥ ഒരുക്കുന്നത് ബോണി അസ്സനാർ ആണ്. ടോൺസ് അലക്സാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണവും ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നത്. ബിമൽ പങ്കജ്, പ്രദീപ് ബാബു, സായി ബാലൻ എന്നിവർ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്ന ചിത്രത്തിലെ ഗാനങ്ങൾ എഴുതിയിരിക്കുന്നത് ഫ്രാൻസിസ് ജിജോ, അജയ് ഗോപാൽ, അജു സാജൻ എന്നിവർ ചേർന്നാണ്.

മേക്കപ്പ്: പ്രഭീഷ് കോഴിക്കോട്, കോസ്റ്റ്യൂം: അനിൽ കോട്ടൂളി, കലാസംവിധാനം: ഷെരീഫ് ckdn, ആഷൻ: റൺ രവി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: പ്രവി നായർ, പ്രൊഡക്ഷൻ കൺട്രോളർ: ഹോച്ചിമിൻ കെ.സി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: നികേഷ് നാരായൻ, നസീർ കാരന്തൂർ, അസോസിയേറ്റ് ഡയറക്ടർ: അനീഷ് റൂബി,രാമപ്രസാദ്, കളറിസ്റ്റ്: ഹരി ജി നായർ, ഓപ്പറേറ്റിങ് ക്യാമറമാൻ: ജിജോ ഭാവചിത്ര, അസോസിയേറ്റ് ക്യാമറ: ഷിനോയ് ഗോപിനാഥ്, ലൊകേഷൻ മാനേജർ: നാസീം കാസിം, കൊറിയോഗ്രാഫി: സുനിൽ കൊച്ചിൻ & രാജ്, സ്റ്റിൽസ്: പ്രശാന്ത്, ഡിസെെൻ: ആൻ്റണി സ്റ്റീഫൻ, പി.ആർ.ഒ: പി ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News