Ponniyan Selvan I : 'എ ആർ മാജിക്'; പൊന്നിയൻ സെൽവനിലെ ആദ്യ ഗാനം പുറത്ത്

Ponniyin Selvan I Latest Update :  എആർ റഹ്മാൻ സംഗീതം നൽകിയ പൊന്നി നദി എന്ന ഗാനം റഹ്മാനും സഹോദരി എ ആർ റായിഹനാഹും ബംബാ ബാക്യ എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jul 31, 2022, 08:32 PM IST
  • എആർ റഹ്മാൻ സംഗീതം നൽകിയ പൊന്നി നദി എന്ന ഗാനം റഹ്മാനും സഹോദരി എ ആർ റായിഹനാഹും ബംബാ ബാക്യ എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്.
  • ഇലങ്കോ കൃഷ്ണന്റെയാണ് വരികൾ.
  • കാർത്തി അവതരിപ്പിക്കുന്ന വന്തിയതേവൻ എന്ന കഥാപാത്രത്തെയാണ് ഗാനത്തിലൂടെ അണിയറ പ്രവർത്തകർ അവതരിപ്പിച്ചിരിക്കുന്നത്.
  • രണ്ട് ഭാഗങ്ങളിലായിട്ടാണ് പൊന്നിയൻ സെൽവൻ അവതരിപ്പിക്കുന്നത്.
Ponniyan Selvan I : 'എ ആർ മാജിക്'; പൊന്നിയൻ സെൽവനിലെ ആദ്യ ഗാനം പുറത്ത്

ചെന്നൈ :  മണിരത്നം ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം പൊന്നിയൻ സെൽവൻ ആദ്യ ഭാഗത്തിലെ ഗാനം പുറത്ത് വിട്ടു. എആർ റഹ്മാൻ സംഗീതം നൽകിയ പൊന്നി നദി എന്ന ഗാനം റഹ്മാനും സഹോദരി എ ആർ റായിഹനാഹും ബംബാ ബാക്യ എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്. ഇലങ്കോ കൃഷ്ണന്റെയാണ് വരികൾ. കാർത്തി അവതരിപ്പിക്കുന്ന വന്തിയതേവൻ എന്ന കഥാപാത്രത്തെയാണ് ഗാനത്തിലൂടെ അണിയറ പ്രവർത്തകർ അവതരിപ്പിച്ചിരിക്കുന്നത്. 

രണ്ട് ഭാഗങ്ങളിലായിട്ടാണ് പൊന്നിയൻ സെൽവൻ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഭാഗം ഈ വർഷം സെപ്റ്റംബർ 30ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ ആമസോൺ പ്രൈം സ്വന്തമാക്കിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. ചിത്രത്തിൻറെ രണ്ട് ഭാഗങ്ങളുടെയും ഡിജിറ്റൽ അവകാശങ്ങൾ ആമസോൺ പ്രൈം വീഡിയോ സ്വന്തമാക്കിയതായി ആണ് സൂചന. 125 കോടി രൂപയ്ക്കാണ് ആമസോൺ പ്രൈം വീഡിയോ ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയത്.

ALSO  READ : Paappan Box Office: കേരളത്തിൽ 'പാപ്പൻ' തരം​ഗം; ആദ്യ ദിനം നേടിയത് മൂന്ന് കോടിക്ക് മുകളിൽ

തമിഴിലെ ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധ ചരിത്ര നോവലിനെ (നോവലിന്റെ പേര് പൊന്നിയൻ സെൽവൻ എന്ന് തന്നെയാണ്) ആധാരമാക്കി മണിരത്നം അണിയിച്ചൊരുക്കുന്ന ചിത്രമാണ് പൊന്നിയൻ സെൽവൻ.  തമിഴിലെ തന്നെ ഏറ്റവും മഹത്തരമായ ചരിത്രനോവലായിട്ടാണ് പൊന്നിയൻ സെൽവനെ കരുതുന്നത്. കൽക്കിയുടെ മികച്ച കലസൃഷ്ടിയെ ബിഗ് സ്ക്രീനിലേക്ക് മണിരത്നം എത്തിക്കുമ്പോൾ വൻ താരനിരയാണ് അണിനിരക്കുന്നത്.

കാർത്തിക്ക് പുറമെ വിക്രം, ഐശ്വര്യ റായി ബച്ചൻ,  തൃഷ, പ്രകാശ് രാജ്, ജയറാം, ലാൽ, റഹ്മാൻ, റിയാസ്, ഖാൻ, ഖിഷോർ, ജയം രവി, ഐശ്വര്യ ലക്ഷ്മി, ശോഭിതാ ധുലിപാല തുടങ്ങി നിരവധി പേരാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മണിരത്നത്തിന്റെ തന്നെ മഡ്രാസ് ടാക്കീസും ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ്  രണ്ടു ഭാഗങ്ങൾ ഉള്ള ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഏ.ആർ.റഹ്മാനാണ് സംഗീതസംവിധായകൻ. 

ALSO READ : Rocketry The Nambi Effect: സൂപ്പർ സ്റ്റാറിന്റെ അഭിനന്ദനം; നമ്പി നാരായണനെ വീട്ടിലേക്ക് ക്ഷണിച്ച് സൂപ്പർസ്റ്റാർ രജനികാന്ത്

പത്താം നൂറ്റാണ്ടിൽ , ചോള ചക്രവർത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന  പ്രതിസന്ധികളും പോരാട്ടങ്ങളും, ത്യാഗങ്ങളും നേട്ടങ്ങളുമാണ് പൊന്നിയൻ സെൽവൻ നോവൽ. അരുള്‍മൊഴി വര്‍മ്മന്റെയും ചോള രാജവംശത്തിന്റെയും കഥയാണ് ചിത്രത്തിൻറെ അടിസ്ഥാനം. അഞ്ച് ഭാഗങ്ങളിലായി ആണ് നോവൽ എഴുതപ്പെട്ടിരിക്കുന്നത്. 

ഇതേ നോവലിനെ ആസ്പദമാക്കി മുമ്പ് ചിത്രങ്ങൾ നിർമ്മിക്കാൻ ശ്രമിച്ചിരുന്നു. 1958 ൽ എംജിആർ ഈ ചിത്രം നിർമ്മിക്കാൻ ശ്രമിച്ചിരുന്നെങ്കിലും പിന്നീട് ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. മണിരത്നത്തിന്റെ വളരെ കാലമായുള്ള പദ്ധതിയാണ് പൊന്നിയിൻ സെൽവൻ. 2012 ൽ ചിത്രം നിർമ്മിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്ന് മാറ്റി വെക്കുകയായിരുന്നു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News