Premalu OTT Release Date: പ്രേക്ഷകർ വളരെ അധികം കാത്തിരുന്ന ഒടിടി റിലീസാണ് പ്രേമലു. ഡിസ്നി ഹോട്ട് സ്റ്റാറിൽ ചിത്രം മാർച്ച് 29 മുതലായിരിക്കും സ്ട്രീമിങ്ങ് എന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ചിത്രം ഇതുവരെയും ഒടിടിയിൽ എത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട്. എന്താണ് ഇതിന് പിന്നിലെ കാരണം എന്ന് പരിശോധിക്കാം.
യൂത്ത് ലവ് എൻറർടെയിനർ എന്നൊക്കെ വിശേഷിപ്പിക്കാൻ പറ്റുന്ന ചിത്രമാണ് പ്രേമലു. വലിയ പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് തീയ്യേറ്ററിൽ നിന്നും ലഭിച്ചത്. ഇതോടെ 100 കോടി ക്ലബിലേക്ക് അതിവേഗമാണ് ചിത്രം എത്തിയതും. മാർച്ച് 8-ന് തെലുഗിലും റിലീസ് ചെയ്ത ചിത്രം വളരെ വലിയ പ്രേക്ഷക പ്രതികരണമാണ് നേടിയത്. വളരെ വലിയ തുകയ്ക്കാണ് ചിത്രത്തിൻറെ ഒടിടി അവകാശം ഹോട്ട് സ്റ്റാർ സ്വന്തമാക്കിയതും.
ALSO READ: Premalu OTT : പ്രേമലു ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?
ഒടിടിയിൽ എത്താത്തത്
മാർച്ച് 29 മുതൽ ചിത്രം ഒടിടിയിൽ പ്രദർശനത്തിനെത്തുമെന്നാണ് എല്ലാവരും കരുതിയിരുന്നതെങ്കിലും പ്രതീക്ഷകളെ തെറ്റിച്ച് ചിത്രത്തിന്റെ സ്ട്രീമിങ്ങ് തീയ്യതികൾ മാറ്റി. പുതിയ തീയ്യതി പ്രകാരം ഏപ്രിൽ 5 അല്ലെങ്കിൽ 12 മുതൽ ചിത്രം സ്ട്രീം ചെയ്യുമെന്നാണ് റിപ്പോർട്ടുകളെന്ന് സോഴ്സുകളെ ഉദ്ദരിച്ച് ഫിലിമി ബീറ്റ് (തെലുഗ്) റിപ്പോർ ചെയ്യുന്നു.
എന്നാൽ ഇതിൽ സ്ഥിരീകരണമില്ല. തെലുങ്കിലും തമിഴിലും ചിത്രം വിജയകരമായി പ്രദർശനം തുടരുന്നതിനാലാണ് ചിത്രത്തിന്റെ ഒടിടി തീയ്യതി വീണ്ടും നീട്ടിയതെന്നാണ് സൂചന. പല വിതരണക്കാരും ഒടിടി തീയ്യതി നീട്ടാൻ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്. ഇതിന്റെ ഭാഗമായാണ് മാർച്ച് 29-ന്റെ റിലീസ് ഹോട്ട് സ്റ്റാർമാറ്റിയത്.
പ്രേമലു ബോക്സോഫീസിൽ നേടിയത്
96 ലക്ഷം രൂപ മാത്രം ആദ്യ ദിനം നേടിയ ചിത്രമാണ് പ്രേമലു. ആഗോള ബോക്സ്ഓഫീസിൽ നിന്ന് ചിത്രം വാരിക്കൂട്ടിയത് 117 കോടി രൂപയാണ്. ഭാവന സ്റ്റുഡിയോസ് നിർമിച്ച ചിത്രം കേരളത്തിൽ 57 കോടിയാണ് നേടിയത്. തമിഴ്നാട്ടിലെ കളക്ഷൻ നോക്കിയാൽ അഞ്ച് കോടിയും ആന്ധ്ര, തെലുങ്ക് സംസ്ഥാനങ്ങളിൽ നിന്നും പത്ത് കോടിയുമാണ് ചിത്രം നേടയത്. കർണാടകയിൽ നിന്നും ചിത്രം അഞ്ച് കോടിക്ക് മുകളിലാണ് നേടിയത്. ഇന്ത്യയിൽ നിന്ന് ആകെ ചിത്രം നേടിയ ഗ്രോസ് കളക്ഷൻ 76.6 കോടിയാണ്. ഓവർസീസ് കളക്ഷനായി മാത്രം ഏകദേശം 40.55 കോടി രൂപയും ചിത്രം നേടിയിട്ടുണ്ട്.
നസ്ലെൻ, മമിത ബൈജു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിൽ അഖില ഭാർഗവൻ, ശ്യാം മോഹൻ, സംഗീത് പ്രതാപ്, അൽത്താഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഹൈദരാബാദിൻറെ പശ്ചാത്തലത്തിലൊരുക്കിയ ചിത്രത്തിൻറെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ഗിരീഷ് എഡിയും കിരൺ ജോസിയും ചേർന്നാണ്. ചിത്രത്തിന്റെ ഗാനങ്ങൾക്ക് സംഗീതം പകർന്നിരിക്കുന്നത് വിഷ്ണു വിജയ്യും ഗാന രചന സുഹൈൽ കോയയും ചേർന്നാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.