ഹൈദരാബാദ്: തെലുങ്കിലെ ഇതിഹാസ താരം കൃഷ്ണം രാജു അന്തരിച്ചു. 83 വയസായിരുന്നു. ഇന്ന് (സെപ്റ്റംബർ 11) പുലർച്ചെയായിരുന്നു അന്ത്യം. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് താരത്തിന്റെ അന്ത്യം. ടോളിവുഡിലെ റിബൽ സ്റ്റാർ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. നടൻ പ്രഭാസ് അദ്ദേഹത്തിന്റെ അനന്തരവൻ ആണ്. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ മന്ത്രിസഭയിൽ കേന്ദ്രമന്ത്രിയായി സേവനമനുഷ്ഠിച്ച ആദ്യ നടനായിരുന്നു അദ്ദേഹം.
ജീവന തരംഗലു, മന വൂരി പാണ്ഡവുലു, അന്തിമ തീർപ്പ്, അമര ദീപം, തന്ദ്ര പപ്രയുഡു, പൽനാട്ടി പൗരുഷം തുടങ്ങി 180-ലധികം സിനിമകളിൽ കൃഷ്ണം രാജു അഭിനയിച്ചു. ഈ വർഷം ആദ്യം പുറത്തിറങ്ങിയ പ്രഭാസ് ചിത്രം രാധേ ശ്യാമിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. കൃഷ്ണം രാജുവിന്റെ വിയോഗ വാർത്തയിൽ ഞെട്ടിയിരിക്കുകയാണ് സിനിമാലോകം. അനുഷ്ക്ക ഷെട്ടി, കാർത്തികേയ 2 ഫെയിം നിഖിൽ സിദ്ധാർത്ഥ തുടങ്ങി നിരവധി താരങ്ങൾ സോഷ്യൽ മീഡിയയിൽ ദുഃഖം രേഖപ്പെടുത്തി. മികച്ച നടനുള്ള നിരവധി പുരസ്‌കാരങ്ങളും കൃഷ്ണം രാജുവിന് ലഭിച്ചിട്ടുണ്ട്.
A Legend Has left us… A man with a Heart of Gold.. Rest in Peace sir will miss your Presence and Motivational words always… @UVKrishnamRaju #KrishnamRaju pic.twitter.com/0a4bhAik0r
— Nikhil Siddhartha (@actor_Nikhil) September 11, 2022
Also Read: Viruman OTT Release: കാർത്തിയുടെ 'വിരുമൻ' ഒടിടിയിൽ; ആമസോൺ പ്രൈമിൽ സ്ട്രീമിങ്ങ് തുടങ്ങി
ഒരു സജീവ രാഷ്ട്രീയക്കാരൻ കൂടിയായിരുന്നു കൃഷ്ണം രാജു. 1990കളുടെ അവസാനത്തിൽ ബിജെപി ടിക്കറ്റിൽ ആന്ധ്രാപ്രദേശിലെ കാക്കിനാഡ, നരസാപുരം മണ്ഡലങ്ങളിൽ നിന്ന് 12ാമതും, 13ാമതും ലോക്‌സഭകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടട്ടുണ്ട്. പ്രതിരോധം, വിദേശകാര്യം, ഉപഭോക്തൃകാര്യം, ഭക്ഷണം, പൊതുവിതരണം എന്നിവയുൾപ്പെടെ വിവിധ കാബിനറ്റുകളുടെ സഹമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Jaya Jaya Jaya Jaya Hei Movie: ബേസിലിന്റെ 'ജയ ജയ ജയ ജയ ഹേ' ഫസ്റ്റ് ലുക്ക്; ചിത്രം ദീപാവലിക്കെത്തും
പാൽതു ജാൻവറിന് ശേഷം ബേസിൽ ജോസഫ് നായകനായെത്തുന്ന ചിത്രം ജയ ജയ ജയ ജയ ഹേയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി. മോഷൻ പോസ്റ്ററാണ് പുറത്തിറക്കിയിരിക്കുന്നത്. ദർശന രാജേന്ദ്രനാണ് ചിത്രത്തിലെ നായിക. വിപിൻ ദാസ് ആണ് ചിത്രത്തിന്റെ സംവിധായകൻ. രചനയും വിപിൻ തന്നെയാണ്. കല്യാണ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ബേസിലിനെയും ദർശനയെയുമാണ് പോസ്റ്ററിൽ കാണാൻ കഴിയുക. പിന്നിൽ മറ്റ് ചിലർ നിൽക്കുന്നതും കാണാം. പോസ് ചെയ്യുന്ന രീതി ക്യാമറാമാൻ പറഞ്ഞ് കടുക്കുന്നതും പോസ്റ്ററിൽ കേൾക്കാൻ കഴിയും. ബേസിൽ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്.
ദീപാവലിക്ക് ആണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബർ 21ന് ചിത്രം തിയേറ്ററുകളിലെത്തും. സൂപ്പർ ഡൂപ്പർ ഫിലിംസുമായി ചേർന്ന് ചിയേഴ്സ് എന്റർടെയ്ൻമെന്റ്സ് ആണ് ചിത്രം നിർമ്മിക്കുന്നത്. ലക്ഷ്മി വാര്യർ, ഗണേശ് മോനോൻ എന്നിവരാണ് ബേസിൽ ചിത്രത്തിന്റെ നിർമ്മാതാക്കൾ. അമൽ പോൾസൺ ആണ് സഹനിർമ്മാതാവ്. ബബ്ലു അജുവാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. അങ്കിത് മേനോനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. എഡിറ്റർ ജോൺകുട്ടി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...