ചെന്നൈ: തമിഴ്നാട്ടിൽ നടനും തമിഴക വെട്രി കഴകം( ടിവികെ) അധ്യക്ഷനുമായ വിജയിക്കെതിരെ കേസ്. തമിഴ്നാട്ടിൽ വോട്ടെടുപ്പ് ദിനത്തിൽ ചട്ടങ്ങളെ ലംഘിച്ചു എന്ന് ആരോപിച്ചാണ് കേസ് എടുത്തിരിക്കുന്നത്. ആൾക്കൂട്ടത്തിനൊപ്പം പോലീസ് സ്റ്റേഷനിൽ എത്തിയതിനാണ് കേസ്. ആൾക്കൂട്ടത്തോടൊപ്പം പോളിങ് ബൂത്തിലേക്ക് എത്തിയത് മറ്റു ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നാണ് പരാതി. ചെന്നൈ പോലീസ് കമ്മീഷണർക്കാണ് പരാതി ലഭിച്ചിരിക്കുന്നത്.
ചെന്നൈയിലെ നീലാംഗരൈ പോളിംഗ് ബൂത്തിൽ ആണ് വിജയ് വോട്ട് ചെയ്യാൻ എത്തിയത്. ആളുകളെ ഒപ്പം കൂട്ടി പൊതുശല്യം ഉണ്ടാക്കിയെന്നാണ് താരത്തിനെതിരെയുള്ള പരാതി. വിജയുടെ ആരാധകർ പോളിംഗ് ബൂത്തിലേക്ക് ഇരച്ചു കയറിയിരുന്നു. പിന്നാലെ പോലീസ് എത്തിയാണ് തിരക്ക് നിയന്ത്രിച്ചത്.
ALSO READ: ദുബായില്‍ വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യുന്നതിന് 2 ദിവസം നിയന്ത്രണം
തൃശ്ശൂർ പൂരം തടസ്സപ്പെടുത്താൻ ആസൂത്രിത നീക്കം നടന്നതായി സംശയം; കെ.സുരേന്ദ്രൻ
വണ്ടൂർ: തൃശ്ശൂർ പൂരം തടസ്സപ്പെടുത്താൻ ആസൂത്രിത നീക്കം നടന്നതായി സംശയിക്കുന്നെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ .കേരളത്തിൻ്റെ സാംസ്കാരിക മഹോത്സവമാണ് പൂരം.വ്യവസ്ഥാപിതമായ രീതി പൂരത്തിനുണ്ട്. ആചാരങ്ങളിലും വിശ്വാസങ്ങളിലും പൊലീസിനെ ഉപയോഗിച്ച് കടന്നു കയറാൻ ശ്രമിക്കുകയാണ് കമ്മ്യൂണിസ്റ്റ് സർക്കാർ. ബോധപൂർവ്വമായ ശ്രമം ഇക്കാര്യത്തിൽ ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷണ വിധേയമാക്കണം. അപലപനീയമായ കാര്യമാണ് പൂരവുമായി ബന്ധപ്പെട്ട് ഉണ്ടായത്. ഒരു വിഭാഗം ജനങ്ങളോടുള്ള വെല്ലുവിളിയാണ് സർക്കാരിൻ്റെ ഭാഗത്ത് നിന്നുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.