Saudi News: സൗദിയിൽ ഒരാഴ്ചക്കിടെ 17000 പ്രവാസി നിയമലംഘകര്‍ കൂടി അറസ്റ്റിൽ

Saudi News: താമസ നിയമം ലംഘിച്ച 10,000 പേർ അതിർത്തി സുരക്ഷാചട്ടം ലംഘിച്ച 4,500 പേർ തൊഴിൽ നിയമ ലംഘനം നടത്തിയ 2,000 പേർ എന്നിങ്ങനെ നിരവധി പേരാണ് അറസ്റ്റിലായത്. 

Written by - Zee Malayalam News Desk | Last Updated : Oct 17, 2023, 09:02 PM IST
  • സൗദിയിൽ ഒരാഴ്ചക്കിടെ 17000 പ്രവാസി നിയമലംഘകര്‍ അറസ്റ്റിൽ
  • വിവിധ സുരക്ഷാ വിഭാഗങ്ങൾ നടത്തിയ സംയുക്ത പരിശോധനയിലാണ് ഇവരെ അറസ്റ്റു ചെയ്തത്
  • ഇതിനിടയിൽ രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ 709 പേരും അറസ്റ്റിലായിട്ടുണ്ട്
Saudi News: സൗദിയിൽ ഒരാഴ്ചക്കിടെ 17000 പ്രവാസി നിയമലംഘകര്‍ കൂടി അറസ്റ്റിൽ

റിയാദ്: സൗദിയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താനുള്ള പരിശോധന ശക്തമായി തുടരുകയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ഒരാഴ്ചക്കിടെ 17,000 ത്തോളം പേരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. വിവിധ സുരക്ഷാ വിഭാഗങ്ങൾ നടത്തിയ സംയുക്ത പരിശോധനയിലാണ് ഇവരെ അറസ്റ്റു ചെയ്തത്.

Also Read: Kuwait News: ട്രാഫിക് നിയമലംഘകരെ പിടികൂടാൻ കർശന പരിശോധനയുമായി കുവൈത്ത്!

താമസ നിയമം ലംഘിച്ച 10,000 പേർ അതിർത്തി സുരക്ഷാചട്ടം ലംഘിച്ച 4,500 പേർ തൊഴിൽ നിയമ ലംഘനം നടത്തിയ 2,000 പേർ എന്നിങ്ങനെ നിരവധി പേരാണ് അറസ്റ്റിലായത്. ഇതിനിടയിൽ രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ 709 പേരും അറസ്റ്റിലായിട്ടുണ്ട്. ഇവരിൽ 63 ശതമാനം യമനികളും 34 ശതമാനം എത്യോപ്യക്കാരും മൂന്ന് ശതമാനം മറ്റു രാജ്യക്കാരുമാണെന്നാണ് റിപ്പോർട്ട്. 

Also Read: 7th Pay Commission: നവരാത്രിയിൽ ഈ ജീവനക്കാർക്ക് ബമ്പർ ലോട്ടറി, ഡിഎ 4% വർദ്ധിപ്പിച്ചു

86 നിയമ ലംഘകർ സൗദി അറേബ്യയിൽ നിന്ന് പുറത്ത് പോകാൻ ശ്രമിച്ച് പിടിക്കപ്പെട്ടിട്ടുണ്ട്.  ഇവരെ കൂടാതെ താമസ, തൊഴിൽ ചട്ടങ്ങൾ ലംഘിക്കുന്നവരെ കടത്തിക്കൊണ്ടു വരികയും അവർക്ക് അഭയം നൽകുകയും നിയമ ലംഘനത്തിന് കൂട്ട് നിൽക്കുകയും ചെയ്ത 19 പേരും അറസ്റ്റിലായിട്ടുണ്ട്. ഇതോടെ ആകെ 46,000 ത്തോളം നിയമലംഘകരാണ് നിലവിൽ ചട്ടങ്ങൾ ലംഘിച്ചതിന് നടപടികൾക്ക് വിധേയരായിട്ടുള്ളത്. പിടികൂടിയവരിൽ 40,000 നിയമലംഘകരുടെ ഫയലുകൾ യാത്രാരേഖകൾ ശരിയാക്കി നാടുകടത്താൻ അതത് രാജ്യങ്ങളുടെ എംബസികൾക്ക് കൈമാറിയിട്ടുണ്ട്.

Also Read: Nakshtra Parivartan 2023: ശനി-ബുധ നക്ഷത്ര മാറ്റം ഈ രാശിക്കാർക്ക് നൽകും അപ്രതീക്ഷിത നേട്ടങ്ങൾ!

1,700 നിയമ ലംഘകരെ അവരുടെ യാത്രാ റിസർവേഷൻ പൂർത്തിയാക്കാൻ ശുപാർശ ചെയ്തിട്ടുണ്ട്. 9000 ത്തോളം നിയമലംഘകരെ ഇതിനകം നാടുകടത്തിയിട്ടുണ്ട്. രാജ്യത്തേക്ക്  നുഴഞ്ഞുകയറാൻ ശ്രമിക്കുന്ന വ്യക്തിക്ക് പ്രവേശനം സുഗമമാക്കുകയോ അയാൾക്ക് ഗതാഗതമോ അഭയമോ മറ്റ് ഏതെങ്കിലും സഹായമോ സേവനമോ നൽകുന്നവർക്ക് ഗുരുതരമായ ശിക്ഷ നൽകുമെന്നാണ് അറിയിപ്പ്. ഇങ്ങനെ കുറ്റങ്ങൾ ചെയ്യുന്ന ഏതൊരാൾക്കും 15 വർഷം വരെ തടവും പരമാവധി 10 ലക്ഷം റിയാൽ പിഴയും ശിക്ഷ ലഭിക്കുമെന്നാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News