BAPS Hindu Mandir: അബുദാബി ഹിന്ദു ക്ഷേത്രത്തിൽ സന്ദർശകരുടെ തിരക്കേറുന്നു; ആദ്യ ഞായറാഴ്ച എത്തിയത് 65,000 പേർ

Abudhabi BAPS Hindu Mandir: അബുദാബിയില്‍ നിന്ന് ബാപ്സ് ഹിന്ദു മന്ദിറിലേക്ക് പുതിയ ബസ് സര്‍വീസും ആരംഭിച്ചു. അബുദാബി സിറ്റിയില്‍ നിന്നും ക്ഷേത്രത്തിലേക്ക് ഏകദേശം 90 മിനിറ്റുവേണം

Written by - Zee Malayalam News Desk | Last Updated : Mar 7, 2024, 02:31 PM IST
  • ബാപ്സ് ഹിന്ദു ക്ഷേത്രത്തില്‍ സന്ദര്‍ശകരുടെ തിരക്കേറുന്നു
  • അബുദാബിയില്‍ നിന്ന് ബാപ്സ് ഹിന്ദു മന്ദിറിലേക്ക് പുതിയ ബസ് സര്‍വീസും ആരംഭിച്ചു
  • അബുദാബി സിറ്റിയില്‍ നിന്നും ക്ഷേത്രത്തിലേക്ക് ഏകദേശം 90 മിനിറ്റുവേണം
BAPS Hindu Mandir: അബുദാബി ഹിന്ദു ക്ഷേത്രത്തിൽ സന്ദർശകരുടെ തിരക്കേറുന്നു; ആദ്യ ഞായറാഴ്ച എത്തിയത് 65,000 പേർ

അബുദാബി: ബാപ്സ് ഹിന്ദു ക്ഷേത്രത്തില്‍ സന്ദര്‍ശകരുടെ തിരക്കേറുന്നതായി റിപ്പോർട്ട്. ക്ഷേത്രം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തത് മാർച്ച് ഒന്നുമുതലാണ്.  ഇതിന് ശേഷമുള്ള ആദ്യ ഞായറാഴ്ച ഇവിടേക്ക് എത്തിയത് 65,000 ലേറെ പേരാണ്.  

Also Read: Ramadan 2024: റമദാനിൽ യുഎഇയിലെ സ്വകാര്യ മേഖലാ ജീവനക്കാരുടെ ജോലി സമയം കുറച്ചു

ഞായറാഴ്ച രാവിലെ മുതൽ ബസുകളിലും കാറുകളിലുമായി 40,000  സന്ദര്‍ശകരെത്തിയിരുന്നു.  ശേഷം വൈകുന്നേരത്തോടെ 25,000 പേർ ക്ഷേത്രം സന്ദര്‍ശിച്ചു.  ഇവരെ 2000 പേരടങ്ങുന്ന ബാച്ചുകളായി തിരിച്ച ശേഷമാണ് ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിച്ചത്. ഇതിനിടയിൽ അബുദാബിയില്‍ നിന്ന് ബാപ്സ് ഹിന്ദു മന്ദിറിലേക്ക് പുതിയ ബസ് സര്‍വീസും ആരംഭിച്ചു. അബുദാബി സിറ്റിയില്‍ നിന്നും ക്ഷേത്രത്തിലേക്ക് ഏകദേശം 90 മിനിറ്റുവേണം. അ​ബുദാബി ബ​സ് ടെ​ര്‍മി​ന​ലി​ല്‍ നി​ന്നും സ​ര്‍വീസ് തു​ട​ങ്ങു​ന്ന ബ​സ് സു​ല്‍ത്താ​ന്‍ ബി​ന്‍ സാ​യി​ദ് ദ ​ഫ​സ്റ്റ് സ്ട്രീ​റ്റിൽ നി​ന്ന് ഹം​ദാ​ന്‍ ബി​ന്‍ മു​ഹ​മ്മ​ദ് സ്ട്രീ​റ്റ് വ​ഴി അ​ല്‍ ബ​ഹ്​​യ, അ​ല്‍ ഷ​ഹാ​മ ക​ട​ന്ന് അബുദാബി-​ദു​ബൈ ഹൈ​വേ​ക്ക് സ​മീ​പം അ​ല്‍ മു​രൈ​ഖ​യി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന ബാ​പ്സ് ഹി​ന്ദു മ​ന്ദി​റിലെത്തും. 

Also Read: 12 വർഷത്തിനു ശേഷം ഇടവത്തിൽ ഗജലക്ഷ്മി രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും അപ്രതീക്ഷിത നേട്ടങ്ങൾ!

ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള ബ​സ് സ​ര്‍വി​സി​ന്‍റെ ന​മ്പ​ര്‍ 203 ആ​ണെന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചിട്ടുണ്ട്. ഏ​കീ​കൃ​ത യാ​ത്രാ ​നി​ര​ക്ക് ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ള്ള​തി​നാ​ല്‍ ഈ ബ​സി​ല്‍ യാ​ത്ര ചെ​യ്യ​ണ​മെ​ങ്കി​ല്‍ കൈവശം ഹ​ഫി​ലാ​ത്ത് കാ​ര്‍ഡ് ഉ​ണ്ടാ​കണമെന്നും. യാ​ത്ര തു​ട​ങ്ങു​മ്പോ​ഴും അ​വ​സാ​നി​ക്കു​മ്പോ​ഴും ഈ ​കാ​ര്‍ഡ് ഉ​പ​യോഗിച്ചുവേണം ​നി​ര​ക്ക് ന​ല്‍കേ​ണ്ടതെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ബ​സു​ക​ളി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​തി​നു​ള്ള നി​ര​ക്ക് ര​ണ്ട് ദി​ര്‍ഹ​മാ​ണ്. ശേ​ഷ​മു​ള്ള ഓ​രോ കി​ലോ​മീ​റ്റ​റി​നും അ​ഞ്ചു ഫി​ല്‍സ് വീ​തം ഈ​ടാ​ക്കുമെന്നും ഇനി കാ​ര്‍ഡ് കൈ​വ​ശ​മി​ല്ലാ​ത്ത​വ​രുണ്ടെങ്കിൽ ഇവരിൽ നിന്നും 200 ദി​ര്‍ഹം പി​ഴ ഈ​ടാ​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ വ്യക്തമാക്കി. 

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News