Tips To Avoid Overeating: അമിതമായി ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ....

അമിതമായി ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. ഇത് ശരീരഭാരം വർധിപ്പിക്കുന്നതിനും അമിതവണ്ണത്തിനും കാരണമാകുന്നു. 

 അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

1 /6

ആവശ്യത്തിന് വെള്ളം കുടിക്കുന്നത് നിങ്ങളുടെ വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കും. ദിവസം മുഴുവൻ ജലാംശം നിലനിർത്തുന്നത് നിങ്ങളുടെ ശരീരത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.   

2 /6

ഭക്ഷണം കഴിക്കുമ്പോള്‍ ശ്രദ്ധയോടെ കഴിക്കണം. ചിലര്‍ ടിവി കണ്ടും ഫോണ്‍ ഉപയോഗിച്ചും ഭക്ഷണം കഴിക്കാറുണ്ട്. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതിന് കാരണമാകും.   

3 /6

വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി, ഭക്ഷണം കഴിക്കാതിരിക്കുന്നത് ഒഴിവാക്കുക. ഇത് വിശപ്പ് കൂട്ടുകയും അതുവഴി ഭക്ഷണം അമിതമായി കഴിക്കാനും ഇടയാക്കുന്നു. 

4 /6

വേഗത്തിൽ ഭക്ഷണം കഴിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്ക് നയിക്കുന്നു. കാരണം, വയറ് നിറഞ്ഞിരിക്കുന്നുവെന്ന് തലച്ചോറിനെ അറിയിക്കാൻ സമയമെടുക്കും. അതിനാല്‍ ഭക്ഷണം വളരെ പതിയെ കഴിക്കുക. ഇത് ഭക്ഷണം നന്നായി ആസ്വദിക്കാനും ഭക്ഷണം നിർത്താൻ സമയമാകുമ്പോൾ തലച്ചോറുമായി ആശയവിനിമയം നടത്താനും സഹായിക്കും.   

5 /6

ഭക്ഷണം കഴിക്കുന്നതിനായി ചെറിയ പ്ലേറ്റുകളും ബൗളുകളും ഉപയോഗിക്കുന്നത് കുറച്ച് ഭക്ഷണം കഴിക്കാൻ സഹായിക്കും.

6 /6

നട്സ്, പഴങ്ങൾ, പച്ചക്കറികൾ എന്നിവ പോലുള്ള ആരോഗ്യകരമായ ലഘുഭക്ഷണങ്ങൾ കയ്യില്‍ സൂക്ഷിക്കുക. വിശപ്പ് തോന്നുമ്പോൾ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും മറ്റ് അനാരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കാനും  ഇത് സഹായിക്കും. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.) 

You May Like

Sponsored by Taboola