വയനാടിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നൽകി തെലുങ്ക് താരം ചിരഞ്ജീവി. നേരിട്ടെത്തി തുക മുഖ്യമന്ത്രി പിണറായി വിജയന് കൈമാറുകയായിരുന്നു താരം.
വയനാട് ദുരന്തം ഹൃദയഭേദഗമെന്ന് ചിരഞ്ജീവി മാധ്യമങ്ങളോട് പ്രതികരിച്ചു.
ഈ സമയം വയനാടിനൊപ്പം നിൽക്കണമെന്നും എല്ലാവരും ഒന്നിച്ചു നിൽക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.
വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും താരം വ്യക്തമാക്കി.
വയനാട്ടിലെ തിരച്ചിൽ സംഘത്തിനും സേനയ്ക്കും നടൻ അഭിനന്ദനങ്ങളും അറിയിച്ചു.
ഇത് രാജ്യ ദുരന്തമാണെന്ന് ചിരഞ്ജീവി കൂട്ടിച്ചേർത്തു.