കമൽ സംവിധാനം ചെയ്ത 'മഞ്ജു പോലെയൊരു പെൺകുട്ടി' എന്ന സിനിമയിൽ ഒരു കഥാപാത്രം അവതരിപ്പിച്ച് മലയാളികൾക്ക് സുപരിചിതയായ നടിയാണ് ഷംന കാസിം.
തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ അഭിനയിച്ച് തെന്നിന്ത്യയിൽ ഒട്ടാകെ ആരാധകരെ ഉണ്ടാക്കിയ താരം കൂടിയാണ് ഷംന. ഷംന അഭിനയിച്ച നിരവധി സിനിമകൾ ഇനി പുറത്തിറങ്ങാനുണ്ട്.
തെലുങ്കിലും കന്നഡയിലും തമിഴിലും എല്ലാം കുറെ സിനിമകളുടെ ഷൂട്ടിങ്ങുകൾ തീർന്നതും ഇപ്പോൾ ചിത്രീകരണം നടക്കുന്നതുമായ കുറെ സിനിമകൾ ഉണ്ട്.
തെന്നിന്ത്യയിൽ ഒരുപാട് ആരാധകരുള്ള ഷംന ധാരാളം ഫോട്ടോഷൂട്ടുകൾ ചെയ്യാറുണ്ട്. മിക്കപ്പോഴും ഷംനയുടെ ഫോട്ടോഷൂട്ടുകൾ ആരാധകർ സമൂഹ മാധ്യമങ്ങളിൽ ഏറ്റെടുക്കാറുണ്ട്
'ധീ ഷോയ്ക്കായി അരുന്ധതി ലുക്കിൽ വരുന്നതിൽ വളരെ സന്തോഷമുണ്ടായിരുന്നു..' എന്ന ക്യാപ്ഷനോടെ ഷംന അരുന്ധതി ലുക്കിലുള്ള തന്റെ പുതിയ ഫോട്ടോഷൂട്ട് പങ്കുവച്ചിരിക്കുകയാണ്.
ഷംനയുടെ മികച്ച ഫോട്ടോഷൂട്ടുകളും എടുത്തിട്ടുള്ള വി ക്യാപച്ചേഴ്സ് ഈ ഫോട്ടോസും എടുത്തിരിക്കുന്നത്. ഷംന ഉടുത്തിരിക്കുന്ന സാരി ചെയ്തിരിക്കുന്നത് മന്ദിർ ബ്രൈഡൽ വെയർ കളക്ഷൻസാണ്.
ശ്രീനു ആണ് ഷംനയുടെ ഈ ഫോട്ടോഷൂട്ടിന് മേക്കപ്പ് ചെയ്തിരിക്കുന്നത്. മങ്കട്രൈ നീരജ് ജൂവലറിയാണ് വസ്ത്രങ്ങൾക്ക് ചേർന്ന ആഭരണങ്ങളും ഫോട്ടോഷൂട്ടിന് വേണ്ടി നൽകിയിട്ടുള്ളത്.
മികച്ച അഭിപ്രായമാണ് ഷംനയ്ക്ക് ഫോട്ടോഷൂട്ടിന് ലഭിച്ചിരിക്കുന്നത്. അരുന്ധതി ലുക്കിൽ ഷംനയെ കാണാൻ നല്ല ഭംഗിയുണ്ടെന്ന് ഒരുപാട് ആരാധകർ കമന്റ് ചെയ്തിട്ടുണ്ട്