നടി ശ്രിന്ദയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാവുന്നു. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഉണ്ണി പി എസ് ആണ് ശ്രിന്ദയെ ഒരുക്കിയിരിക്കുന്നത്. Hair Stylistഉം ഉണ്ണി തന്നെയാണ്. ഗായത്രി മോഹൻ ആണ് സ്റ്റൈലിസ്റ്റ്.
കോമഡിയടക്കം എന്തും വഴങ്ങുന്ന നടിയാണ് ശ്രിന്ദ. സോഷ്യല്‍ മീഡിയയിലും വളരെയധികം ആക്ടീവാണ് താരം. സോഷ്യല്‍ മീഡിയയിലൂടെ Srinda പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ വെെറലായി മാറാറുണ്ട്.
Bold ലുക്കിലുള്ള ഫോട്ടോഷൂട്ടുകളിലൂടെയും മറ്റും ശ്രിന്ദ ആരാധകരുടെ കെെയ്യടി നേടാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഗ്ലാമര്‍ ലുക്കിലും Stylish വേഷങ്ങളിലുമെല്ലാം എത്തി താരം ശ്രദ്ധ നേടാറുണ്ട്.
ആഷിഖ് അബു സംവിധാനം ചെയ്ത 22 Female Kottayam എന്ന ചിത്രത്തിലൂടെയാണ് ശ്രിന്ദ സിനിമയിലെത്തുന്നത്. നിവിൻ പോളി നായകനായ 1983ലെ സുശീലയെന്ന കഥാപാത്രം ഇന്നും ട്രോളുകളിൽ ഹിറ്റാണ്. ജയസൂര്യ ചിത്രം ആടിലെ ശ്രിന്ദയുടെ കഥാപാത്രവും വളരെ അധികം പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്.
തട്ടത്തിൻ മറയത്ത്, 101 വെഡ്ഡിങ്ങ്സ്, അന്നയും റസൂലും, കുഞ്ഞിരാമായണം, ടമാർ പടാർ, അമർ അക്ബർ ആന്റണി, Two Countries തുടങ്ങിയ ചിത്രങ്ങളിലും ശ്രിന്ദ ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.