ദീപാവലിക്ക് ശേഷം വിപരീത ചലനത്തിൽ നിന്നും നേർരേഖയിലേക്ക് എത്തുകയാണ്. ഇത് ചില രാശികൾക്ക് വളരെ ഗുണകരമാണ്.
നിലവിൽ ശനി വക്രഗതിയിലാണ് സഞ്ചരിക്കുന്നത്. ശനിയുടെ സ്വന്തം രാശിയായ കുംഭത്തിലാണ് വക്രഗതിയിൽ സഞ്ചരിക്കുന്നത്. 30 വർഷത്തിന് ശേഷമാണ് ശനി കുംഭം രാശിയിലെത്തിരിക്കുന്നത്. സ്വരാശിയിലെ വിപരീതചലനം വിവിധ രാശികൾക്ക് മോശമായിരുന്നു.
എന്നാൽ ദീപാവലിക്ക് ശേഷം ശനി വീണ്ടും കുംഭം രാശിയിൽ നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങും. ഇത് 12 രാശികളെയും ബാധിക്കും. ചിലർക്ക് ഈ സമയം വളരെ അനുകൂലമായിരിക്കും. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം.
ഇടവം രാശിക്കാർക്ക് ഈ കാലയളവ് ഭാഗ്യമാണ്. ആരെയും ഉപദ്രവിക്കാതിരിക്കാൻ ശ്രമിക്കുക. ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിങ്ങൾക്ക് കഴിയും. ബിസിനസിൽ പുരോഗതിയുണ്ടാകും. കൂടുതൽ ലാഭം നേടാനാകും.
മിഥുനം രാശിക്കാർക്ക് ഈ സമയം അനുകൂലമാണ്. പല കാര്യങ്ങളിലും ലാഭമുണ്ടാകാനുള്ള സാധ്യതയുണ്ട്. ഭാഗ്യവശാൽ നിങ്ങളുടെ ജോലിയിൽ പുരോഗതി നേടാനാകും.
കുംഭം രാശിക്കാർക്ക് ഈ സമയം ഒരു അനുഗ്രമാണ്. കുടുങ്ങിക്കിടക്കുന്ന നിങ്ങളുടെ പണം തിരികെ ലഭിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.