അഹാന കൃഷ്ണയുടെ ജപ്പാനീസ് ബ്രൈഡൽ ലുക്കിലുള്ള പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
ചെറി ബ്ലോസം നിറത്തിലുള്ള ഔട്ട്ഫിറ്റ് ആണ് അഹാന ധരിച്ചിരിക്കുന്നത്. ജാപ്പാനീസ് കൾച്ചർ വ്യക്തമാക്കുന്ന തരത്തിലുള്ള ഔട്ട്ഫിറ്റാണ്.
@t.and.msignature ൽ നിന്നാണ് താരം ഈ ന്യൂ ഔട്ട്ഫിറ്റ് തിരഞ്ഞെടുത്തിരിക്കുന്നത്. ചിത്രങ്ങൾ ഇതിനോടകം തന്നെ ശ്രദ്ധ നേടുകയാണ്.
@jiksonphotography ആണ് അഹാനയുടെ ഈ ന്യൂ ലുക്കിലുള്ള ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്. @priyanka.jose.artistry ആണ് ഈ ക്യൂട്ട് മേക്കപ്പിന് പിന്നിൽ.
സോഷ്യൽമീഡിയയിൽ ഏറെ സജീവമായ താരമാണ് അഹാന കൃഷ്ണ. ഇടയ്ക്കിടെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്.
ഇവയ്ക്കെല്ലാം തന്നെ മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കാറുള്ളത്. ഇടയ്ക്കിടെ തന്റെ ചില ക്യാപ്ഷനുകൾ കാരണം അഹാന ട്രോളുകളും നേരിടാറുണ്ട്.
എന്നാൽ ഇതൊന്നും തന്നെ ബാധിക്കത്ത തരത്തിൽ അഹാന ഇപ്പോഴും സോഷ്യൽ മീഡിയയിൽ സജീവമായി തുടരുകയാണ്.