Ahaana Krishna's Reply to Bad Comments: ഈ ഡയലോ​ഗ് അച്ഛനോട് കൊല്ലംകാർ പറഞ്ഞതാണോ...? മോശം കമ്മന്റുകൾക്ക് മറുപടിയുമായെത്തിയ അഹാന ഓൺ എയർ

Ahaana Krishna: ഒരു യൂട്യൂബ് കുടുംബം! നടൻ കൃഷ്ണ കുമാറിന്റെ കുടുംബത്തെ  അങ്ങനെയാണ് ഇപ്പോൾ മലയാളികൾ വിശേഷിപ്പിക്കുന്നത്. അച്ഛനും, അമ്മയ്ക്കും 4 മക്കൾക്കും യൂട്യൂബ് ചാനലുണ്ട്. അതുകൊണ്ട് തന്നെ ഈ താരകുടുംബത്തിന് നിരവധി ആരാധകരുമുണ്ട്. 

എല്ലാവരും വ്യത്യസ്ഥമായ കണ്ടന്റുകളുമായി ആണ് ആരാധകർക്ക് മുന്നിൽ എത്തുന്നത്. ഇവർ പങ്കു വെയ്ക്കുന്ന പല വീഡിയോകൾക്കും പല തരത്തിലുള്ള മോശം കമ്മന്റുകളും വിമർശനങ്ങളും എത്താറുണ്ട്.

 

1 /6

ഇത്തരം മോശം പ്രതികരണങ്ങൾക്ക് ഇവർ വലിയ ശ്രദ്ധ കൊടുക്കാറില്ലെങ്കിലും ഇടയ്ക്കിടെ തക്ക മറുപടി കൊടുക്കാറുണ്ട്. അത്തരത്തിൽ ഇൻസ്റ്റ​ഗ്രാമിലൂടെ തന്റെ പോസ്റ്റുകൾക്ക് താഴെ മോശം പ്രതികരണവുമായി എത്തുന്നവർക്ക് മറുപടി നൽകിയിരിക്കുകയാണ് നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ അഹാന.   

2 /6

എന്നാൽ മറുപടി കൊടുത്തതു മാത്രമേ അഹാനയ്ക്ക് ഓർമ്മയുള്ളൂ. പിന്നെ സംഭവിച്ചതെല്ലാം പെട്ടെന്നായിരുന്നു. സം​ഗതി ഇങ്ങനെയാണ്. തന്റെ പുത്തൻ ചില ചിത്രങ്ങൾക്കൊപ്പം അഹാന കുറിച്ച ക്യാപ്ഷനാണ് താരത്തെ ഇപ്പോൾ എയറിലാക്കിയിരിക്കുന്നത്.  

3 /6

തനിക്ക് വരുന്ന മോശം കമ്മന്റ്സുകൾ കാണുമ്പോൾ അവരോട് പുച്ഛമാണ് തോനുന്നത് എന്നാണ് അഹാന കുറിച്ചത്. അതിന് താഴെ പലവിധ കമ്മന്റുകളാണ് എത്തുന്നത്.   

4 /6

ഈ ഡയലോ​ഗ് അച്ഛനോട് കൊല്ലംകാർ പറഞ്ഞതാണോ, നിന്നെ കാണുമ്പോൾ ഞങ്ങൾക്കും ഇത് തന്നെയാണണ് തോനുന്നത്. താനെന്തോ വലിയ സംഭവമാണെന്നാണ് നിന്റെ വിചാരം, പോസ്റ്റ്‌ കാണുന്ന ഞങ്ങൾക്കും ഇതൊക്കെ തന്നെ തോന്നുന്നത് എന്നിങ്ങനെ പോകുന്നു കമ്മന്റുകൾ.   

5 /6

എന്നാൽ മറ്റു ചിലർ അഹാനയെ അനുകൂലിച്ചു കൊണ്ടും കമ്മന്റുകളുമായി എത്തുന്നുണ്ട്. ഫോട്ടോകൾ മനോഹരമായിട്ടുണ്ടെന്നും ചിലയാളുകൾക്ക് കൊടുക്കേണ്ട മറുപടിയാണ് ഇതെന്നുമൊക്കെ കമ്മന്റുകൾ എത്തുന്നു.  

6 /6

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായിട്ടുള്ള താരമാണ് അഹാന. ഇടയ്ക്കിടെ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി എത്താറുണ്ട്. അച്ഛൻ കൃഷ്ണ കുമാർ ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിൽ കൊല്ലത്ത് നിന്നും മത്സരിച്ചിരുന്നു. 

You May Like

Sponsored by Taboola