Alia Bhatt Baby Shower: ലളിതമായി ബേബി ഷവര്‍ ആഘോഷിച്ച് ആലിയ ഭട്ട്, ചിത്രങ്ങള്‍ വൈറല്‍

ഉടൻ മാതാപിതാക്കളാകാൻ പോകുകയാണ് ആലിയ ഭട്ടും രൺബീർ കപൂറും . ഇവരെ സംബന്ധിക്കുന്ന വാര്‍ത്തകള്‍ക്കായി ആരാധകര്‍ കാത്തിരിയ്ക്കുകയാണ്. ആ അവസരത്തിലാണ്  ആലിയയുടെ ബേബി ഷവർ ആഘോഷവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ പുറത്തു വരുന്നത്. 

Alia Bhatt Baby Shower: ഉടൻ മാതാപിതാക്കളാകാൻ പോകുകയാണ് ആലിയ ഭട്ടും രൺബീർ കപൂറും . ഇവരെ സംബന്ധിക്കുന്ന വാര്‍ത്തകള്‍ക്കായി ആരാധകര്‍ കാത്തിരിയ്ക്കുകയാണ്. ആ അവസരത്തിലാണ്  ആലിയയുടെ ബേബി ഷവർ ആഘോഷവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ പുറത്തു വരുന്നത്. 

1 /5

രൺബീർ കപൂറിന്‍റെയും ആലിയ ഭട്ടിന്‍റെയും വീട്ടിലേയ്ക്ക് ഉടന്‍ ഒരു കുഞ്ഞതിഥി വരാൻ പോകുകയാണ്. ഇരുവരും അതിന്‍റെ ആവേശത്തിലാണ്. ഇന്നലെ, അതായത് ദസറയുടെ ശുഭ അവസരത്തിൽ ആലിയയുടെ  ബേബി ഷവര്‍  ആഘോഷിച്ചു.  

2 /5

തികച്ചും ലളിതമായ രീതിയില്‍ ആയിരുന്നു ആലിയയുടെ ബേബി ഷവര്‍.  ചടങ്ങുകള്‍ ആരാധകരുടെ ഹൃദയം കീഴടക്കി എന്ന് പറയാം.  ലളിതമായ ചടങ്ങില്‍  കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമാണ് പങ്കെടുത്തത്.  

3 /5

ആലിയയുടെ ബേബി ഷവറിനായി ഏറെ നാളായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ഇപ്പോൾ ഈ കാത്തിരിപ്പിനും വിരാമമായി. ബുധനാഴ്ചയാണ് ആലിയയുടെ ബേബി ഷവർ സംഘടിപ്പിച്ചിരുന്നത്. 

4 /5

ആലിയയുടെ  പെൺസംഘത്തോടൊപ്പം  കപൂർ, ഭട്ട് കുടുംബവും പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഇതിന്‍റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.  

5 /5

ഇൻസ്റ്റാ സ്റ്റോറിയിൽ ആലിയയ്‌ക്കൊപ്പമുള്ള ചിത്രം  ഭര്‍തൃ സഹോദരി റിദ്ദിമ പങ്കുവച്ചു. "അമ്മയാകാൻ." എന്നാണ് അവര്‍ ഈ ചിത്രത്തിന് അടിക്കുറിപ്പ് നൽകിയത്. കപൂർ ഭട്ട് കുടുംബം മുഴുവനും ആലിയയുടെ ബേബി ഷവറിൽ ആസ്വദിക്കുന്നതാണ് കണ്ടത്. 

You May Like

Sponsored by Taboola