ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിട്ടുള്ള പാലുല്പന്നങ്ങിൽ പ്രധാനപ്പെട്ട ഒന്നാണ് പനീർ.
സോഫ്ട് പനീർ, ഹാർഡ് പനീർ എന്നിങ്ങനെ രണ്ടുതരം പനീറാണുള്ളത്. ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിട്ടുള്ള പാലുല്പന്നങ്ങിൽ പ്രധാനിയാണിവ. പനീർ കഴിക്കുന്നതിലൂടെ ലഭിക്കുന്ന ചില ആരോഗ്യഗുണങ്ങൾ പരിചയപ്പെട്ടാലോ...
പ്രോട്ടീൻ ധാരാളം അടങ്ങിയിട്ടുള്ള പനീറിൽ കാർബോഹൈട്രേറ്റ് കുറവാണ്. അതു കൊണ്ട് തന്നെ വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് പനീർ നല്ലതാണ് .
എല്ലിന്റെയും പല്ലിന്റെയും വളർച്ചയ്ക്ക് പനീറിലെ കാത്സ്യം, ഫോസ്ഫറസ് എന്നിവ സഹായിക്കുന്നു. ഓസ്റ്റിയോപൊറോസിസ് പോലുള്ള അസുഖങ്ങളെയും സന്ധിരോഗങ്ങളെയും തടയുന്നു.
സ്ട്രെസും ഉത്കണ്ഠയും കുറയ്ക്കാൻ പനീർ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.
പനീർ വളരെ പെട്ടെന്ന് ഊർജം പ്രദാനം ചെയ്യുന്നു. അതുകൊണ്ട് തന്നെ കഠിനവ്യായാമത്തിൽ ഏർപ്പെടുന്ന കായികതാരങ്ങൾക്ക് വ്യായാമത്തിനുശേഷം കഴിക്കാവുന്നതാണ്.
വിറ്റാമിൻ ഡിയാൽ സമ്പന്നമാണ് പനീർ. പല്ലിലുണ്ടാകുന്ന പോടിൽ നിന്നും രക്ഷനേടാൻ ഇവ സഹായിക്കും.
മോണരോഗങ്ങളെയും പല്ലിനുണ്ടാകുന്ന അസുഖങ്ങളെയും പ്രതിരോധിക്കാൻ പനീറിൽ അടങ്ങിയിട്ടുള്ള മിനറൽസ് സഹായിക്കുന്നു.
വിറ്റാമിൻ ബി12 അഭാവമുള്ളവർക്ക് പനീർ ഗുണകരമാണ്. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)