വെള്ള, പിങ്ക്, വയലറ്റ് തുടങ്ങി വിവിധ നിറങ്ങളില്‍ ലഭ്യമായ പച്ചക്കറിയാണ് റാഡിഷ്.
വെള്ള, പിങ്ക്, വയലറ്റ് തുടങ്ങി വിവിധ നിറങ്ങളില്‍ ലഭ്യമായ പച്ചക്കറിയാണ് റാഡിഷ്. ആന്റി ഓക്സിഡന്റുകളും ഫൈബറും ഇവയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു.റാഡിഷിന്റെ മറ്റ് ആരോഗ്യഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കിയാലോ....
വിറ്റാമിന്‍ സി ധാരാളം അടങ്ങിയതാണ് റാഡിഷ്. ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
നാരുകളുടെ കലവറയാന് റാഡിഷ്. ഇവ ദഹനത്തിന് നല്ലതാണ്. കൂടാതെ വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും റാഡിഷ് കഴിക്കാവുന്നതാണ്.
ശരീരത്തിലെ ചുവന്ന രക്തകോശങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ റാഡിഷ് സഹായിക്കുന്നു.
റാഡിഷില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, ഫോളിക് ആസിഡ് എന്നിവ ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.
റാഡിഷിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിരിക്കുന്നു. ഇവ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും സഹായിക്കും.
ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് റാഡിഷ് ഏറെ നല്ലതാണ്. അതിനാല്‍ റാഡിഷ് ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്താം. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)