Amrutha Suresh: തന്റെ മകൾ അനാമിക എന്ന പാപ്പുവിന്റെ ജീവിതത്തിലെ വലിയൊരു നേട്ടമാണ് അമൃത പ്രേക്ഷകരുമായി പങ്കുവെക്കുന്നത്
മ്യൂസിക് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ താരത്തിന്റെ ജീവിതത്തിലെ ഓരോ സന്തോഷങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്
മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് അമൃത സുരേഷ്. മ്യൂസിക് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ താരത്തിന്റെ ജീവിതത്തിലെ ഓരോ സന്തോഷങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്.
ഇപ്പോൾ തന്റെ മകൾ അനാമിക എന്ന പാപ്പുവിന്റെ ജീവിതത്തിലെ വലിയൊരു നേട്ടമാണ് അമൃത പ്രേക്ഷകരുമായി പങ്കുവെക്കുന്നത്. അമൃത സുരേഷിന്റെ മകൾ അവന്തിക ഇനി ഗായിക കൂടിയാണ്.അമ്മയെന്ന നിലയിൽ ഒരേസമയം തന്റെ കണ്ണ് നിറയുന്ന, അഭിമാന പൂർവമായ നിമിഷമാണിത് എന്നാണ് അമൃത കുറിച്ച വാക്കുകൾ.
സംഗീത ലോകത്ത്, ഒരു ഗായികയായി മകൾ ആദ്യ ചുവടുകൾ തീർക്കുന്നു. ഗാനം ഇന്ന് പുറത്തിറങ്ങും എന്നും അമൃത കുറിച്ചു. 'ഹല്ലേലൂയ' എന്നാണ് അവന്തികയുടെ ആദ്യ സിംഗിൾ ആൽബത്തിന് പേര്.
സോഷ്യൽ മീഡിയിൽ മിക്കപ്പോളും സൈബർ ആക്രമണം നേരിടുന്ന ഗായിക ആണ് അമൃത സുരേഷ്. നടൻ ബാലയുമായുള്ള വിവാഹമോചനത്തിന് പിന്നാലെ ഗായിക അമൃത സുരേഷിന് നിരന്തരം സൈബർ ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട്.
പിന്നീട് സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള ബന്ധം തുടർന്നപ്പോളും പിന്നീട് പിരിഞ്ഞപ്പോഴും അമൃത ഇതേ ആക്രമണം നേരിട്ടിരുന്നു. എന്നാൽ ഗോപി സുന്ദറുമായി പിരിയാനുണ്ടായ കാരണത്തെക്കുറിച്ചും അമൃത സുരേഷ് തുറന്ന് പറഞ്ഞിരുന്നു.
ഗോപി സുന്ദറിനും തനിക്കും ഇടയിൽ സംഗീതമെന്ന ഒരു കോമൺ ലാംഗ്വേജ് ഉണ്ടായിരുന്നു. ഞങ്ങളുടെ ഇടയിൽ ഇന്നേവരെ അടിയും വഴക്കും ഉണ്ടായിട്ടില്ല. ഉപദ്രവങ്ങളുണ്ടായിട്ടില്ല. അദ്ദേഹം ഒരു പീസ്‌ഫുൾ മനുഷ്യനാണ്. രണ്ടുപേരുടെയും നയങ്ങൾ ചേരില്ലെന്ന് ഒരു ഘട്ടം കഴിഞ്ഞപ്പോൾ മനസിലായി. അങ്ങനെ സമാധാനപരമായി പിരിഞ്ഞു. അമൃത സുരേഷ് പറഞ്ഞു.