Aparna Das: അപർണ ദാസിന്റെ ഫോട്ടോഷൂട്ട് വീഡിയോ വൈറലാകുന്നു

ടിക് ടോക് എന്ന വീഡിയോ പ്ലാറ്റഫോമിലൂടെ വൈറലാവുകയും പിന്നീട് സിനിമയിലേക്ക് അവസരം ലഭിക്കുകയും ചെയ്ത ഒരാളാണ് നടി അപർണ ദാസ്

1 /6

ഫഹദ് ഫാസിൽ നായകനായ ഞാൻ പ്രകാശൻ എന്ന സിനിമയിലാണ് അപർണ ദാസ് ആദ്യമായി അഭിനയിക്കുന്നത്. അതിൽ നായികയായിട്ട് അല്ലെങ്കിൽ കൂടിയും ശ്രദ്ധനേടുകയും തൊട്ടടുത്ത ചിത്രത്തിൽ നായികയായി അഭിനയിക്കാൻ ക്ഷണം ലഭിക്കുകയും ചെയ്തു.

2 /6

വിനീത് ശ്രീനിവാസന്റെ മനോഹരം എന്ന സൂപ്പർഹിറ്റ് ചിത്രത്തിലാണ് അപർണ ആദ്യമായി നായികയായി അഭിനയിച്ചത്. 

3 /6

ശ്രീജ എന്ന കഥാപാത്രത്തെയാണ് അപർണ അതിൽ അവതരിപ്പിച്ചത്. വളരെ ഭംഗിയായിട്ടാണ് അപർണ അത് ചെയ്തത്. അതുകൊണ്ട് തന്നെ ഒരുപാട് ആരാധകരെയും താരത്തിന് ലഭിച്ചിട്ടുണ്ടയിരുന്നു. പിന്നീട് സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവമായി.

4 /6

വിജയ് നായകനായ ബീസ്റ്റിൽ വളരെ പ്രധാനപ്പെട്ട റോളിൽ അപർണ അഭിനയിച്ചിരിക്കുകയാണ്. നായികയല്ലെങ്കിലും ഏറെ പ്രാധാന്യം നിറഞ്ഞ റോളിലാണ് അപർണ തിളങ്ങിയത്. സിനിമ വലിയ അഭിപ്രായം നേടിയില്ലെങ്കിലും അപർണയെ എല്ലാവരും ശ്രദ്ധിച്ചിരുന്നു. 

5 /6

ടിക് ടോക് താരത്തിൽ നിന്ന് വിജയ് ചിത്രത്തിൽ അഭിനയിച്ച താരമായി അപർണ 3-4 വർഷം കൊണ്ട് മാറി. ഷീ ഇന്ത്യ എന്ന തമിഴ് മാഗസിൻ വേണ്ടി അപർണ ചെയ്ത ഒരു കിടിലം ഷൂട്ടാണ് ഇപ്പോൾ ആരാധകർ സമൂഹ മാധ്യമങ്ങളിൽ ഏറ്റെടുത്തിരിക്കുന്നത്

6 /6

‘പ്രിയൻ ഓട്ടത്തിലാണ്..’ എന്ന സിനിമയാണ് ഇനി പുറത്തിറങ്ങാനുള്ളത്. സ്റ്റേജ് ക്രാഫ്റ്റ് ഫോട്ടോഗ്രാഫിയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. അഭിരാമിയാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. 

You May Like

Sponsored by Taboola