ഗ്രഹങ്ങളുടെ രാജകുമാരനായാണ് ബുധനെ കണക്കാക്കുന്നത്. ബുധൻറെ സ്ഥാനചലനവും രാശിമാറ്റവും ഓരോ വ്യക്തിയുടെ ജീവിതത്തിലും വലിയ സ്വാധീനം ചെലുത്തും.
ഫെബ്രുവരി 15ന് ബുധൻ ചതയം നക്ഷത്രത്തിൽ പ്രവേശിക്കും. ചതയം പാപഗ്രഹമായ രാഹുവിൻറെ നക്ഷത്രമാണ്.
ബുധൻ ചതയം നക്ഷത്രത്തിൽ പ്രവേശിക്കുന്നത് ചില രാശിക്കാർക്ക് വലിയ ഭാഗ്യം കൊണ്ടുവരും. ഏതെല്ലാം രാശിക്കാർക്കാണ് നേട്ടമുണ്ടാകുന്നതെന്ന് അറിയാം.
മിഥുനം രാശിക്കാർക്ക് ഗുണകരമായ മാറ്റങ്ങളുണ്ടാകും. അപ്രതീക്ഷിത ധനലാഭം ഉണ്ടാകും. സുഖസൌകര്യങ്ങൾ വർധിക്കും. പുതിയ ബിസിനസ് ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയം. പുതിയ ജോലി അന്വേഷിക്കുന്നവർക്ക് മികച്ച അവസരങ്ങൾ വന്നുചേരും.
കന്നി രാശിക്കാരുടെ ജീവിതത്തിൽ സന്തോഷമുണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ജോലിയിൽ പ്രൊമോഷൻ ലഭിക്കും. തൊഴിൽ രഹിതർക്ക് ജോലി ലഭിക്കും. നിക്ഷേപം നടത്താൻ അനുകൂല സമയം. സമ്പത്ത് വർധിക്കും.
കുംഭം രാശിക്കാർക്ക് ബുധൻറെ നക്ഷത്രമാറ്റം ഗുണം ചെയ്യും. സമ്പത്ത് വർധിക്കും. കരിയറിൽ ഉയർച്ചയുണ്ടാകും. ബിസിനസിൽ ലാഭം വർധിക്കും. ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും.