നവഗ്രഹങ്ങളിൽ ഏറ്റവും ശക്തനായ ഗ്രഹമായാണ് ശനിയെ കണക്കാക്കുന്നത്. ശനി ഒരു രാശിചക്രം പൂർത്തിയാക്കാൻ 30 വർഷമാണെടുക്കുന്നത്.
ഫെബ്രുവരി 28ന് ശനി കുംഭം രാശിയിൽ അസ്തമിക്കും. തുടർന്ന് 37 ദിവസത്തോളം ശനി അസ്തമയ അവസ്ഥയിൽ ആയിരിക്കും. ഇതിന് ശേഷം, ഏപ്രിൽ ആറിന് പുലർച്ചെ 5.5ന് ശനിയുടെ ഉദയം നടക്കും.
ശനി മീനം രാശിയിലേക്ക് എത്തുകയും ഉദയത്തിലൂടെ കൂടുതൽ ശക്തനാകുകയും ചെയ്യും. ഇത് ചില രാശിക്കാർക്ക് നിരവധി ശുഭഫലങ്ങൾ നൽകും.
വിദ്യാഭ്യാസ കാര്യങ്ങളിലും ബിസിനസിലും വലിയ നേട്ടങ്ങൾ സ്വന്തമാക്കാനാകും. ധന നേട്ടങ്ങളും ഈ രാശിക്കാരെ തേടിയെത്തും. ശനിയുടെ ഉദയത്തോടെ ജീവിതത്തിൽ ഭാഗ്യകാലം ആരംഭിക്കുന്നത് ഏതെല്ലാം രാശിക്കാർക്കാണെന്ന് അറിയാം.
മിഥുനം രാശിക്കാർക്ക് ശനിയുടെ ഉദയം വലിയ ഭാഗ്യങ്ങൾ കൊണ്ടുവരും. ജീവിതത്തിൻറെ എല്ലാ മേഖലയിലും വിജയം ഉണ്ടാകും. കുടുംബത്തിലെ പ്രശ്നങ്ങൾ അവസാനിക്കും. ജീവിതപങ്കാളിയുമായുള്ള ബന്ധം കൂടുതൽ ദൃഢമാകും. കരിയറിൽ വളർച്ചയുണ്ടാകും.
തുലാം രാശിക്കാർക്ക് ജീവിതത്തിൽ വലിയ ഭാഗ്യങ്ങൾ ഉണ്ടാകും. ജീവിതത്തിൻറെ എല്ലാ മേഖലയിലും വളർച്ചയും വിജയവും ഉണ്ടാകും. എതിരാളികളുടെ മേൽ വിജയം നേടാനാകും. ജോലികൾ സമയബന്ധിതമായി പൂർത്തിയാക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കോടതിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിജയമുണ്ടാകും. പാരമ്പര്യ സ്വത്ത് ലഭിക്കും. വിദ്യാർഥികൾക്ക് മത്സര പരീക്ഷകളിൽ വിജയം ഉണ്ടാകും.