Guru Gochar 2023: ദൈവഗുരു എന്നറിയപ്പെടുന്ന വ്യാഴം ഏപ്രിൽ 22 ന് അശ്വിനി നക്ഷത്രത്തിൽ സംക്രമിക്കാൻ പോകുന്നു. ഈ സംക്രമം മൂലം 4 രാശിക്കാർക്ക് ലഭിക്കും ധനേട്ടവും പുരോഗതിയും.
Guru Nakshatra Gochar 2023: ജ്യോതിഷമനുസരിച്ച് ഒമ്പത് ഗ്രഹങ്ങളും കാലാകാലങ്ങളിൽ അവരുടെ രാശി മാറ്റിക്കൊണ്ടിരിക്കുന്നു. ഇവരുടെ ഈ സംക്രമം എല്ലാ രാശികാറിലും വ്യത്യസ്ത ഫലങ്ങൾ ലഭിക്കും.
ദേവന്മാരുടെ ഗുരുവെന്നറിയപ്പെടുന്ന വ്യാഴം 2023 ഏപ്രിൽ 22 ന് പുലർച്ചെ 3:22 ന് അശ്വിനി നക്ഷത്രത്തിന്റെ പ്രഥമ ഭാവത്തിൽ പ്രവേശിക്കാൻ പോകുന്നു. ഭാഗ്യം, സമ്പത്ത്-മഹത്വം, പ്രശസ്തി, സന്തോഷം, ജ്ഞാനം എന്നിവയുടെ ഘടകമായിട്ടാണ് വ്യാഴത്തെ കണക്കാക്കുന്നത് . ജാതകത്തിൽ വ്യാഴം ശക്തമായ സ്ഥാനത്തുള്ളവർ അവരുടെ ജീവിതകാലം മുഴുവൻ സമ്പൽസമൃദ്ധി നിറഞ്ഞവരായിരിക്കും. വ്യാഴത്തിന്റെഈ സംക്രമം 4 രാശിക്കാരുടെ ഭാഗ്യം തെളിയിക്കും. ഏതൊക്കെയാണ് ആ നാല് രാശികൾ എന്ന് നമുക്ക് നോക്കാം.
ധനു (sagittarius): വ്യാഴം അശ്വിനി നക്ഷത്രത്തിൽ പ്രവേശിക്കുന്നത് ഈ രാശിക്കാർക്ക് വളരെ ഗുണം ചെയ്യും. ഇവർക്ക് ഈ സമയം പുതിയ വസ്തു, വാഹനം എന്നിവ വാങ്ങാൻ യോഗം. ജോലി ചെയ്യുന്നവർക്ക് പ്രമോഷൻ ലഭിക്കും. ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും വർദ്ധിക്കുന്നതിനുള്ള അവസരങ്ങളുണ്ടാകും.
മേടം (Aries): ജ്യോതിഷമനുസരിച്ച് വ്യാഴം മേടത്തിന്റെ അഞ്ചാം ഭാവത്തിലേക്ക് പ്രവേശിക്കാൻ പോകുകയാണ്. ഇതുമൂലം മേട രാശിക്കാർക്ക് അവരുടെ കരിയറിൽ നിരവധി നല്ല ഓഫറുകൾ ലഭിക്കും. ഈ രാശിക്കാർക്ക് നിക്ഷേപത്തിലും സമ്പാദ്യത്തിലും മികച്ച വിജയം ലഭിക്കും. അവരുടെ ആത്മവിശ്വാസത്തിലും വർദ്ധനവുണ്ടാകും.
മകരം (Capricorn): അശ്വിനി നക്ഷത്രത്തിൽ വ്യാഴത്തിന്റെ പ്രവേശനം ഈ രാശിക്കാർക്ക് ധാരാളം നേട്ടങ്ങൾ നൽകും. സുപ്രധാന ജോലികളിൽ അവർക്ക് വിജയം നേടാൻ കഴിയും. ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കാൻ കഴിയും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. കുട്ടികളിലൂടെ പല നല്ല വാർത്തകളും കേൾക്കാനാകും.
മിഥുനം (Gemini): ഈ രാശിക്കാർക്ക് 2023 ലെ വ്യാഴ നക്ഷത്ര മാറ്റത്തിൽ നിന്നും നിരവധി ശുഭകരമായ നേട്ടങ്ങൾ ലഭിക്കും. വരാനിരിക്കുന്ന സമയം അവർക്ക് അത്ഭുതകരമായിരിക്കും. വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം ലഭിക്കും. പ്രണയബന്ധങ്ങളിൽ മാധുര്യം നിലനിൽക്കും. തൊഴിൽ-വ്യാപാരരംഗത്ത് പുരോഗതിക്ക് സാധ്യത. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാൻ യോഗം. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)