പ്രാണന്റെയും ഓക്‌സിജന്റെയും ഉറവിടമാണ് ഹൃദയം. അതു കൊണ്ട് തന്നെ ഹൃദയത്തെ സംരക്ഷിക്കുക എന്നതാണ് ആരോഗ്യത്തിലേക്കുള്ള വാതിൽ.
ഹൃദ്രോഗങ്ങളാൽ വലയുന്നവരുടെ എണ്ണം ദിവസം പ്രതി കൂടി വരികയാണ്. ഹൃദയ സംരക്ഷണത്തിനായി നെട്ടോട്ടം ഓടുകയാണ് പലരും. എന്നാൽ ഹൃദയത്തെ സംരക്ഷിക്കുവാൻ ഈ ആയുർവേദ പാനീയങ്ങൾക്ക് സാധിക്കും.
ഹൃദയാരോഗ്യത്തിന് അറിയപ്പെടുന്ന ഒരു ആയുര്‍വേദ പ്രതിവിധിയാണ് അര്‍ജുന ടീ. നീർമരുത് എന്ന പേരിലും ഇത് അറിയപ്പെടുന്നു. അര്‍ജുന മരത്തിന്റെ പുറം തൊലി ഉപയോഗിച്ചാണ് അര്‍ജുന ടീ ഉണ്ടാക്കുന്നത്.
നീർമരുതിലടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകളും ഫ്‌ളേവനോയിഡുകളും ഹൃദയ പേശികളെ ശക്തിപ്പെടുത്തുകയും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുകയും ചെയ്യുന്നു.
മഞ്ഞളില്‍ ആന്റി-ഇന്‍ഫ്‌ളമേന്ററി ഗുണങ്ങളുണ്ട്. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍ക്കുമീന്‍ എന്ന സംയുക്തം രക്തചംക്രമണം മെച്ചപ്പെടുത്തുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു.
കാറ്റെച്ചിന്‍സ് എന്ന ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ് ഗ്രീൻ ടീ. കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും ഇവ സഹായിക്കും.
ഹൃദയാരോഗ്യത്തിന് പേര് കേട്ട പാനീയമാണ് വെളുത്തുള്ളി വെള്ളം. ഇതിലടങ്ങിയിരിക്കുന്ന അല്ലിസിന്‍ എന്ന സംയുക്തം രക്ത സമ്മര്‍ദ്ദം കുറയ്ക്കുകയും രക്തയോട്ടം മെച്ചപ്പടുത്തുകയും ചെയ്യുന്നു.
കറ്റാര്‍ വാഴ ജ്യൂസ് ഹൃദയാരോഗ്യത്തിന് ഏറെ നല്ലതാണ്. കറ്റാര്‍ വാഴ ജ്യൂസ് മിതമായ അളവില്‍ കുടിക്കുന്നത് മൊത്തത്തിലുള്ള ഹൃദയാരോഗ്യത്തെ സഹായിക്കുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)