കാല്‍സ്യം, പ്രോട്ടീന്‍, വിറ്റാമിനുകള്‍ എന്നിവയാൽ സമ്പന്നമായ പാലും ഈന്തപ്പഴത്തിലടങ്ങിയിരിക്കുന്ന ഗ്ലൂക്കോസും ഫ്രക്ടോസും ശരീരത്തിന് ഊര്‍ജ്ജം നല്കുന്നു.
ആരോഗ്യ വിദഗ്ദര്‍ പാലിനെ ഒരു സമ്പൂര്‍ണ്ണ ഭക്ഷണമായാണ് കാണുന്നത്. ഈന്തപ്പഴമോ സൂപ്പര്‍ ഫുഡ് വിഭാഗത്തില്‍ പെടുന്നവയും. അപ്പോൾ ഇത് രണ്ടിൻ്റെയും ഗുണങ്ങൾ ചേർന്നാലോ! ശരീരത്തിന് ഇരട്ടി ഫലം ലഭിക്കും.
പാലും ഈന്തപ്പഴവും കഴിക്കുന്നത് ഗര്‍ഭിണികളുടെ ആരോഗ്യത്തിനും ഭ്രൂണത്തിന്റെ വളര്‍ച്ചയ്ക്കും നല്ലതാണ്. ഇവ ശരീരത്തിലെ ഓക്സിടോസിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു.
ആന്റി ഏജിംഗ് ഗുണങ്ങളാല്‍ സമ്പന്നമാണ് ഈന്തപ്പഴവും പാലും. ഇവ കഴിക്കുന്നത് ചർമ്മത്തിന് ഏറെ ഗുണകരമാണ്.
ഈന്തപ്പഴം പാലിൽ കുതിർത്ത് കഴിക്കുന്നത് ശരീരത്തിലെ വിളർച്ച പരിഹരിക്കാൻ ഉത്തമമാണ്. ഇവ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു.
ഇവയിലടങ്ങിയിരിക്കുന്ന പ്രോട്ടീന്‍ പേശികള്‍ക്ക് ബലം നല്‍കുകയും കാല്‍സ്യം എല്ലുകളുടെ ബലത്തിന് സഹായിക്കുകയും ചെയ്യുന്നു.
പാലിലും ഈന്തപ്പളത്തിലുമുള്ള ഒമേഗ-3 ഫാറ്റി ആസിഡുകളും ആന്റി ഓക്സിഡന്റുകളും ഹൃദയാരോഗ്യത്തിന് നല്ലതാണ്. കൊളസ്ട്രോള്‍ കുറയ്ക്കാനും സഹായിക്കുന്നു.
പാലും ഈന്തപ്പഴവും തലച്ചോറിലെ കോശങ്ങളെ നശിപ്പിക്കുകയും ഓര്മ ശക്തിയെ തകരാറിലാക്കുകയും ചെയ്യുന്ന ഓക്സിഡേറ്റീവ് സ്ട്രെസില്‍ നിന്നും സംരക്ഷണം നൽകുന്നു.(Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)