ഇൻഫ്ലമേറ്ററി സ്തനാർബുദം സ്തനങ്ങളിൽ ചുവപ്പ് നിറം, വീക്കം എന്നിവയുണ്ടാക്കുന്നു. ഈ ലക്ഷണങ്ങൾ കാൻസറിന്റെ ലക്ഷണങ്ങളാകാം. സ്തനാർബുദം സാധാരണയായ ഒരു മുഴയായി പ്രത്യക്ഷപ്പെടുന്നു. എന്നാൽ, ഇൻഫ്ലമേറ്ററി സ്തനാർബുദത്തിൽ വീക്കം, നിറവ്യത്യാസം എന്നിവയാണ് ലക്ഷണങ്ങളായി കാണപ്പെടുന്നത്.
സ്തനത്തിന് രൂപമാറ്റം സംഭവിക്കുന്നത് കാൻസറിന്റെ ലക്ഷണമാണ്.
സ്തനങ്ങൾക്ക് നിറവ്യത്യാസം ഉണ്ടാകും. ചുവപ്പ്, പർപ്പിൾ, പിങ്ക് അല്ലെങ്കിൽ ചതഞ്ഞ ചർമ്മം പോലെ കാണപ്പെടും.
കാൻസർ ബാധിച്ച സ്തനത്തിൽ കൂടുതൽ ചൂട് അനുഭവപ്പെടും. കാൻസർ ബാധിത സ്തനത്തിൽ വേദന ഉണ്ടാകും.
രോഗം ബാധിച്ച സ്തനത്തിലെ മുലക്കണ്ണ് പരന്നതോ ഉള്ളിലേക്ക് വളയുന്നതോ ആകാം.
കാൻസറിൻറെ ലക്ഷണങ്ങളിൽ ലിംഫഡെനോപ്പതി ഉൾപ്പെടുന്നു.