Double Rajyoga 2025: ജനുവരിയിൽ ഡബിൾ ബുധാദിത്യ രാജയോഗം; ഇവർക്ക് കരിയറിൽ പുരോഗതിക്കൊപ്പം വൻ സാമ്പത്തിക നേട്ടവും!

Budhaditya Rajayoga In Dhanu: ജ്യോതിഷ പ്രകാരം ധനു, മകരം രാശികളിൽ രൂപപ്പെടുന്ന ബുധാദിത്യ രാജയോഗം ചില രാശിക്കാർക്കും വമ്പൻ നേട്ടങ്ങൾ നൽകും.

Budhaditya Rajayoga 2025: വേദ ജ്യോതിഷമനുസരിച്ച് പുതുവർഷത്തിന്റെ തുടക്കത്തിൽ പല ഗ്രഹങ്ങളും അവരുടെ രാശിചിഹ്നങ്ങൾ മാറ്റി ശുഭകരമായ രാജയോഗങ്ങൾ സൃഷ്ടിക്കും.

1 /7

Budhaditya Rajayoga In Dhanu: ജ്യോതിഷ പ്രകാരം ധനു, മകരം രാശികളിൽ രൂപപ്പെടുന്ന ബുധാദിത്യ രാജയോഗം ചില രാശിക്കാർക്കും വമ്പൻ നേട്ടങ്ങൾ നൽകും.

2 /7

Budhaditya Rajayoga 2025: വേദ ജ്യോതിഷമനുസരിച്ച് പുതുവർഷത്തിന്റെ തുടക്കത്തിൽ പല ഗ്രഹങ്ങളും അവരുടെ രാശിചിഹ്നങ്ങൾ മാറ്റി ശുഭകരമായ രാജയോഗങ്ങൾ സൃഷ്ടിക്കും. അതിൽ ബുധാദിത്യ രാജ്യയോഗവും ഉൾപ്പെടും. ഈ രാജയോഗം ജനുവരിയിൽ രണ്ടുതവണ രൂപീകരിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത.

3 /7

ജനുവരി നാലിന് ബുധൻ ധനുരാശിയിൽ പ്രവേശിക്കുമ്പോൾ ഈ രാജയോഗം രൂപപ്പെടും. ശേഷം ജനുവരി 24 ന് ബുധൻ സൂര്യനുമായി മകരരാശിയിൽ സംക്രമിക്കുമ്പോഴും ബുധാദിത്യ രാജയോഗം വീണ്ടും രൂപപ്പെടും. 

4 /7

ഇത്തരമൊരു സാഹചര്യത്തിൽ രണ്ട് തവണ രാജയോഗം ഉണ്ടാകുന്നതിനാൽ ചില രാശിക്കാരുടെ ഭാഗ്യം ഇരട്ടിയാകും. ഇവർക്ക് അപ്രതീക്ഷിത  സാമ്പത്തിക നേട്ടത്തിനും പുരോഗതിക്കും സാധ്യതയുണ്ടാകും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം...

5 /7

മേടം (Aries):  ജനുവരിയിലെ ഇരട്ട ബുധാദിത്യ രാജയോഗത്തിൻ്റെ രൂപീകരണം ഇവർക്ക് പ്രയോജനകരമായിരിക്കും. ഈ രാശിയുടെ ഭാഗ്യത്തിൻ്റെയും കർമ്മത്തിൻ്റെയും സ്ഥാനത്തിലാണ് ഈ രാജയോഗം രൂപപ്പെടാൻ പോകുന്നത്. അതിനാൽ, ഈ കാലയളവിൽ നിങ്ങളുടെ ജോലിയിൽ നിങ്ങൾക്ക് ഭാഗ്യം ലഭിച്ചേക്കാം. ഈ സമയത്ത് നിങ്ങൾക്ക് ജോലിയിലും ബിസിനസ്സിലും നല്ല പുരോഗതി കൈവരിക്കാൻ കഴിയും, പുതിയ തൊഴിലവസരങ്ങൾ, ബിസിനസുകാർക്ക് നല്ല ലാഭം ഉണ്ടാകും

6 /7

ധനു (Sagittarius):  ജനുവരിയിലെ ഇരട്ട ബുധാദിത്യ രാജയോഗം ഇവർക്ക് നൽകും വൻ നേട്ടങ്ങൾ.  ഈ രാശിയുടെ രണ്ടാം ഭാവത്തിലാണ് ഈ രാജയോഗം രൂപപ്പെടുന്നത്. ഇതിലൂടെ ഇവർക്ക് അപ്രതീക്ഷിതമായ ധനലാഭം, കരിയറിലെ ചില വലിയ നേട്ടങ്ങൾ, ബിസിനസിൽ നേട്ടം, നിങ്ങളുടെ സംസാരത്തിൻ്റെ സ്വാധീനം ആളുകളിൽ മതിപ്പുളവാക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, വ്യക്തിത്വം മെച്ചപ്പെടും, മാർക്കറ്റിംഗ്, വിദ്യാഭ്യാസം, മാധ്യമങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ജോലിയോ ബിസിനസ്സോ ഉള്ളവർക്കും നല്ല ആനുകൂല്യങ്ങൾ ലഭിക്കും

7 /7

മകരം (Capricorn): ബുധാദിത്യ രാജയോഗത്തിൻ്റെ രൂപീകരണം മകര രാശിക്കാർക്കും അനുകൂലമായിരിക്കും. ഈ രാശിയുടെ ലഗ്ന ഭാവത്തിലാണ് ഈ രാജയോഗം രൂപപ്പെടുന്നത്. അതിനാൽ ഈ കാലയളവിൽ നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കും, കുടുംബമായും പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം കൂടുതൽ ശക്തമാകും, ജോലിയുള്ളവർക്ക് ആനുകൂല്യങ്ങൾ ലഭിക്കും, മേലുദ്യോഗസ്ഥരുമായുള്ള ബന്ധം മികച്ചതാകും. ആഗ്രഹങ്ങൾ സഫലമാകും, ബാങ്ക് ബാലൻസ് വർദ്ധിക്കും.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola