ലോകത്തിലെ തന്നെ ഏറ്റവും മികച്ച പണ്ഡിതനും തത്വചിന്തകനുമായിരുന്നു ആചാര്യനായ ചാണക്യൻ. നൂറ്റാണ്ടുകൾക്ക് മുമ്പ് എഴുതിയ അദ്ദേഹത്തിന്റെ തന്ത്രങ്ങളും ഉപദേശങ്ങളും ആധുനികയുഗത്തിലും ഏറെ പ്രസക്തമാണ്.
നിശബ്ദദതയെ ശക്തമായ ആയുധമാക്കി മാറ്റേണ്ട വിവിധ സന്ദർഭങ്ങളെ കുറിച്ച് ചാണക്യന്‍ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.
ദു:ഖത്തിലായിരിക്കുന്ന ഒരാളെ വാക്കുകള്‍ കൊണ്ട് ആശ്വസിപ്പിക്കുന്നതിന് പകരം നിശബ്ദനായി ഇരിക്കുകയാണ് വേണ്ടതെന്ന് ചാണക്യന്‍ ഓര്‍മ്മിപ്പിക്കുന്നു. ആശ്വാസവാക്കുകളേക്കാൾ അവർ ആഗ്രഹിക്കുന്നത് നിങ്ങളുടെ സാമീപ്യമായിരിക്കാം.
ദേഷ്യം കൊണ്ട് നിയന്ത്രണം നഷ്ടപ്പെട്ടവര്‍ക്ക് മുമ്പില്‍ മൗനമായിരിക്കുന്നതാണ് നല്ലത്. അത്തരം സാഹചര്യങ്ങളില്‍ സംസാരിക്കുന്നത് പ്രശ്‌നം കൂടുതൽ വഷളാക്കും.
ജോലിസ്ഥലത്ത് ആയാലും വ്യക്തിജീവിതത്തില്‍ ആയാലും ആളുകള്‍ കൂട്ടം കൂടി പരദൂഷണം പറയുമ്പോള്‍ മിണ്ടാതിരിക്കുകയാണ് ചെയ്യേണ്ടതെന്ന് ചാണക്യൻ ഓർമിപ്പിക്കുന്നു.
നമുക്കറിയാത്ത ഒരു കാര്യത്തെ കുറിച്ചുള്ള ചര്‍ച്ചയിലോ സംവാദത്തിലോ നിശബ്ദദത പാലിക്കുകയാണ് ഉചിതം. അറിയാത്ത കാര്യങ്ങളെ കുറിച്ച് പറയാന്‍ ശ്രമിക്കുന്നത് മണ്ടത്തരമാണ്.
ചില സാഹചര്യങ്ങളില്‍ ആളുകള്‍ സ്വകാര്യത ആഗ്രഹിക്കും. അത്തരം സാഹചര്യങ്ങളില്‍ അവരുടെ ആഗ്രഹത്തെ മാനിക്കുകയും നിശബ്ദമായിരുന്ന് കൊണ്ട് അവരുടെ സ്വകാര്യതെ ബഹുമാനിക്കുകയും ചെയ്യുക.
നെഗറ്റീവ് ആയതോ വേദനിപ്പിക്കുന്നതോ ആയ കാര്യങ്ങള്‍ പറയാതിരിക്കുന്നതാണ് ഉചിതം. അത്തരം സാഹചര്യങ്ങളില്‍ നിശബ്ദത പാലിക്കുക. പറഞ്ഞ ശേഷം പശ്ചാത്തപിച്ചിട്ട് കാര്യമില്ല.
ചില സാഹചര്യങ്ങളില്‍ നിശബ്ദത പാലിക്കുന്നത് മറ്റുള്ളവര്‍ക്ക് അവരുടെ ചിന്തകളും വികാരങ്ങളും പങ്കുവെക്കാനുള്ള ഇടം ഒരുക്കും. ബന്ധങ്ങളുടെ ആഴം വര്‍ധിപ്പിക്കാനും വിശ്വാസ്യത വളര്‍ത്തിയെടുക്കാനും ഈ ശീലം നല്ലതാണ്. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.)