Chanakya Niti: ദാമ്പത്യ ജീവിതം പരാജയമാണോ? ഭാര്യയും ഭര്‍ത്താവും ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം!

പുരാതന ഭാരതത്തിലെ രാഷ്ട്രതന്ത്രജ്ഞനും ചിന്തകനുമായിരുന്നു കൗടില്യൻ, വിഷ്ണു​ഗുപ്തൻ എന്നീ പേരുകളിൽ അറിയപ്പെടുന്ന ചാണക്യൻ. 

 

ചാണക്യ നീതിയിൽ ഭാര്യയും ഭര്‍ത്താവും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ച് പരാമർശിച്ചിട്ടുണ്ട്.  ജീവിതത്തില്‍ സന്തോഷവും പരസ്പര സ്‌നേഹവും എക്കാലവും നിലനിൽക്കാൻ ചാണക്യന്‍ പറഞ്ഞ അത്തരം ചില കാര്യങ്ങള്‍ ഇതാ...

1 /7

ചാണക്യ നീതി പ്രകാരം ഭാര്യാഭര്‍തൃ ബന്ധത്തിൽ ഏറ്റവും പ്രധാനം പരസ്പര സ്നേഹവും ബഹുമാനവുമാണ്. പരസ്പരം വികാരങ്ങളെ ബഹുമാനിക്കുക. ആവശ്യകതകള്‍ മനസ്സിലാക്കുക. എങ്കില്‍ മാത്രമേ ദാമ്പത്യ ബന്ധത്തിന് ശക്തിയുള്ളൂ. 

2 /7

സന്തോഷകരമായ ദാമ്പത്യ ജീവിതത്തിന്റെ അനിവാര്യ ഘടകമാണ് ക്ഷമ. ഭാര്യയും ഭര്‍ത്താവും എല്ലാ ഘട്ടത്തിലും ക്ഷമ പാലിക്കണം. പ്രശ്‌നങ്ങളെ ക്ഷമയോടെ പരിഹരിക്കാന്‍ ശ്രമിക്കണം. എങ്കിൽ മാത്രമേ ജീവിതത്തിൽ മുന്നേറാൻ സാധിക്കൂ.

3 /7

രഹസ്യം രഹസ്യമായി സൂക്ഷിക്കുകയെന്നത് വളരെ പ്രധാനമാണ്. ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള വ്യക്തിപരമായ കാര്യങ്ങള്‍ മൂന്നാമതൊരാളുമായി പങ്കുവയ്ക്കാന്‍ പാടില്ലെന്ന് ചാണക്യ നീതിയിൽ പറയുന്നു. മൂന്നാമന്റെ ചെവിയില്‍ എത്തുന്ന രഹസ്യങ്ങൾ നിങ്ങളുടെ ബന്ധത്തില്‍ വിള്ളലുണ്ടാക്കും.

4 /7

ഈഗോയ്ക്ക് നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ ഇടം കൊടുക്കരുത്. ഇരുവരും തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ ഒരുമിച്ച് നിര്‍വഹിക്കുകയാണെങ്കില്‍, ദാമ്പത്യ ജീവിതം സുഗമമായി തുടരും. മത്സരിക്കാതെ, ഏത് ജോലിയും പങ്കാളിത്തത്തോടെ ചെയ്യേണ്ടതാണെന്ന് ചാണക്യന്‍ പറയുന്നു. 

5 /7

വിശ്വാസമാണ് എല്ലാ ബന്ധങ്ങളുടെയും അടിത്തറ. പങ്കാളികള്‍ക്കിടയില്‍ സംശയമുണ്ടെങ്കില്‍, ആ ബന്ധം തകരാന്‍ അധികനാള്‍ വേണ്ടിവരില്ല. പങ്കാളിയുമായി സത്യസന്ധമായി ബന്ധം പുലര്‍ത്തുന്ന വ്യക്തികളുടെ ബന്ധം ഒരിക്കലും തകരില്ല.  

6 /7

ഒരു വ്യക്തി തന്റെ ഭാര്യയെ സുരക്ഷിതയാക്കുന്നുവെങ്കില്‍ അവരുടെ ജീവിതം വളരെ നല്ലതായിരിക്കും. കാരണം, ഒരു ഭാര്യ എപ്പോഴും തന്റെ ഭര്‍ത്താവില്‍ ഒരു പിതാവിന്റെ പ്രതിച്ഛായ കാണുന്നു. അത് അവള്‍ക്ക് സംരക്ഷണം നല്‍കുമെന്ന് അവള്‍ വിശ്വസിക്കുന്നു.

7 /7

പരസ്പരം ഒരിക്കലും കള്ളം പറയരുത്. പകരം എല്ലാ വിഷയങ്ങളും പരസ്പരം സംസാരിക്കുകയും പരസ്പരം പിന്തുണയ്ക്കുകയും ചെയ്യുക. കള്ളത്തരം കാണിക്കുന്ന ശീലം ദാമ്പത്യ ജീവിതത്തിൽ വിള്ളലുണ്ടാക്കുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.)

You May Like

Sponsored by Taboola