Chanakya Niti: ഒന്നും വെറുതേയല്ല, ഈ ജീവികളിൽ നിന്നും പഠിക്കാനുണ്ട് ഒട്ടേറെ!

ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളായിരുന്നു ആചാര്യനായ ചാണക്യൻ. അദ്ദേഹം നൽകിയ പാഠങ്ങള്‍ നൂറ്റാണ്ടുകള്‍ക്കു ശേഷവും ഇന്നും പ്രസക്തമാണ്. 

 

ഒരു വ്യക്തി എവിടെനിന്നും നല്ല ഗുണങ്ങള്‍ പഠിക്കാന്‍ ശ്രമിക്കണമെന്ന് ചാണക്യൻ പറയുന്നു. ഒരു മഹാത്മാവില്‍ നിന്നോ, സാധാരണ മനുഷ്യനില്‍ നിന്നോ ജീവികളിൽ നിന്നോ ആണെങ്കില്‍ പോലും ആ നല്ല ഗുണങ്ങൾ സ്വന്തം ജീവിതത്തിൽ പകർത്തണമെന്ന് ചാണക്യൻ ഓർമിപ്പിക്കുന്നു. 

1 /6

മനുഷ്യന്‍ ചില മൃഗങ്ങളില്‍ നിന്നും പക്ഷികളില്‍ നിന്നും ചില ഗുണങ്ങള്‍ പഠിക്കണമെന്ന് ചാണക്യന്‍ പറഞ്ഞിട്ടുണ്ട്. ചാണക്യന്‍ പറഞ്ഞ അത്തരം ചില കാര്യങ്ങള്‍ നോക്കിയാലോ...

2 /6

ചാണക്യന്‍ പറയുന്നതനുസരിച്ച്, സൂര്യോദയത്തിന് മുമ്പ് എഴുന്നേൽക്കുന്നതിന്റെ ​ഗുണം കോഴിയിൽ നിന്ന് പഠിക്കണം. കോഴി ഭക്ഷണം പങ്കിട്ട് കഴിക്കുകയും എതിരാളികളുമായി മത്സരിക്കുകയും ചെയ്യുന്നു. അതുപോലെ സ്വന്തം അവകാശങ്ങൾക്കായി പിന്നോട്ട് പോകാതെ ധൈര്യത്തോടെ പോരാടണം.       

3 /6

കാക്കയെപ്പോലെ നിരന്തരം ജാഗ്രത വേണം. കാക്ക മടിക്കാതെയും ഭയപ്പെടാതെയും പൂർണ്ണ ഇച്ഛാശക്തിയോടെ അതിന്റെ ഭക്ഷണത്തിനായി നിരന്തരമായി പരിശ്രമിക്കുന്നത് പോലെ വിജയത്തിനായി നിങ്ങളും പരിശ്രമിക്കണം.       

4 /6

നായയിൽ നിന്നും ചില പാഠങ്ങൾ പഠിക്കാനുണ്ടെന്ന് ചാണക്യൻ പറയുന്നു. ഭക്ഷണം കഴിക്കാനുള്ള കഴിവ് കൂടുതലാണെങ്കിലും അല്‍പ്പം മാത്രം ഭക്ഷണം കഴിച്ച് തൃപ്തനാകുക. ഗാഢനിദ്രയിലാണെങ്കിലും ശബ്ദം കേട്ടയുടനെ ഉണരുക.സ്നേഹം, ധൈര്യം എന്നിവയും ഒരു നായയില്‍ നിന്ന് മനുഷ്യന്‍ പഠിക്കണം.    

5 /6

ഇര മുയലായാലും മറ്റേതെങ്കിലും വന്യമൃഗമായാലും വേട്ടയാടുമ്പോള്‍ സിംഹം എപ്പോഴും ഒരേ രീതിയില്‍ ആക്രമിക്കുന്നു. പൂര്‍ണ്ണ ശക്തിയോടെ ഇരയെ കീഴടക്കുന്നു. അതുപോലെ ഒരു വ്യക്തി ചെയ്യുന്ന ജോലി, അത് ചെറുതായാലും വലുതായാലും അതില്‍ ശ്രദ്ധയും പൂര്‍ണ്ണ ഊര്‍ജ്ജവും നല്‍കണമെന്ന് ചാണക്യൻ പറയുന്നു. 

6 /6

ഒരു വ്യക്തിക്ക് വിജയം കൈവരിക്കാൻ ഏറ്റവും ഉപയോ​ഗപ്രദമായത് കൊക്കിന്റെ ​ഗുണങ്ങളാണ്. കൊക്ക് ഇരപിടിക്കാൻ അതിന്റെ എല്ലാ ഇന്ദ്രിയങ്ങളെയും നന്നായി നിയന്ത്രിക്കുന്നു. അതുപോലെ നിങ്ങളും പൂർണശ്രദ്ധ നിങ്ങളുടെ ലക്ഷ്യത്തിൽ മാത്രം കേന്ദ്രീകരിക്കുക. ജോലി ഏകാ​ഗ്രതയോടെ ചെയ്താൽ നിങ്ങൾ തീർച്ചയായും വിജയം കൈവരിക്കും. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.)

You May Like

Sponsored by Taboola