Darlings Movie: ഡാർലിം​ഗ്സ് ടീം വീണ്ടും ഒന്നിച്ചപ്പോൾ - ചിത്രങ്ങൾ

ആലിയ ഭട്ട് കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രമാണ് ഡാർലിം​ഗ്സ്. നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ചിത്രത്തിൽ മലയാളി താരം റോഷൻ മാത്യുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. റോഷന്റെ രണ്ടാമത്തെ  ബോളിവുഡ് ചിത്രമായിരുന്നു ഡാർലിം​ഗ്സ്. ഡാർലിം​ഗ്സ് ടീമിനൊപ്പം വീണ്ടും ഒത്തുകൂടിയതിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് റോഷൻ. മെയിൻ ഡാർലിം​ഗ് മിസ്സിങ് ആണെന്നും റോഷൻ കുറിച്ചിട്ടുണ്ട്. റീ യൂണിയനിൽ ആലിയ ഭട്ട് ഉണ്ടായിരുന്നില്ല. ജസ്മീത് കെ റീൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഷെഫാലി ഷാ, വിജയ് വർമ്മ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തിയിട്ടുണ്ട്. 

1 /4

2 /4

3 /4

4 /4

You May Like

Sponsored by Taboola