Delhi-Mumbai Expressway, ഇന്ത്യയുടെ സ്വപ്ന പദ്ധതിയാണ് (The Big Project) ഇത്. രാജ്യ തലസ്ഥാനത്തെയും വ്യവസായ നഗരത്തേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ പദ്ധതി കോവിഡ് പ്രതിസന്ധിക്കിടയിലും സമയത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. ഇന്ത്യയുടെ മുഖച്ഛായ മാറ്റുന്ന ഈ പദ്ധതിയെ കുറിച്ച് അറിയാം.
Delhi-Mumbai Expressway, ഇന്ത്യയുടെ സ്വപ്ന പദ്ധതിയാണ് (The Big Project) ഇത്. രാജ്യ തലസ്ഥാനത്തെയും വ്യവസായ നഗരത്തേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ പദ്ധതി കോവിഡ് പ്രതിസന്ധിക്കിടയിലും സമയത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. ഇന്ത്യയുടെ മുഖച്ഛായ മാറ്റുന്ന ഈ പദ്ധതിയെ കുറിച്ച് അറിയാം.
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ എക്സ്പ്രസ്സ്വേ ആയിരിയ്ക്കും ഡല്‍ഹി - മുംബൈ എക്സ്പ്രസ്സ്വേ. രാജ്യ തലസ്ഥാനമായ ഡല്‍ഹിയും വ്യവസായ നഗരമായ മുംബൈയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ പദ്ധതി രാജ്യത്തെ ഏറ്റവും വലിയ പ്രോജക്റ്റ് ആണ്. ഇത് പൂര്‍ത്തിയാകുമ്പോള്‍ മെഗാ മെട്രോ നഗരങ്ങൾക്കിടയിലുള്ള യാത്രാ സമയം കുറയുക മാത്രമല്ല, ഈ റൂട്ടിലെ മറ്റ് നഗരങ്ങളുമായി മികച്ച ബന്ധം സൃഷ്ടിക്കുകയും ചെയ്യും.
East-West corridor ന്റെ ഭാഗമാണ് ഡല്‍ഹി - മുംബൈ എക്സ്പ്രസ്സ്വേ ( Delhi-Mumbai Expressway). സമയത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ , 1350 കിലോമീറ്റർ നീളമുള്ള ഈ എക്സ്പ്രസ് ഹൈവേ രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ എക്സ്പ്രസ് ഹൈവേയായി മാറും.
ഡല്‍ഹി - മുംബൈ എക്സ്പ്രസ്സ്വേയുടെ ( Delhi-Mumbai Expressway)350 കിലോമീറ്റര്‍ ഇതിനോടകം പൂര്‍ത്തിയായി. 825 കിലോമീറ്റര്‍ ഇപ്പോള്‍ നിര്‍മ്മാണത്തിലാണ്, എന്ന് പദ്ധതിയുടെ പുരോഗതിയെപ്പറ്റി വിശദീകരിക്കുന്ന വേളയില്‍ ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു
രാജ്യ തലസ്ഥാനത്തെയും വ്യവസായ നഗരത്തേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ പദ്ധതി കോവിഡ് പ്രതിസന്ധിക്കിടയിലും സമയത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. പദ്ധതി പൂര്‍ത്തീകരിക്കാനുള്ള സമയ പരിധി 2023 ജനുവരിയാണ്. 2020-21 ൽ ദേശീയപാത നിർമാണം പ്രതിദിനം 36.5 കിലോമീറ്റര്‍ ആണ്. ദേശീയപാതകളുടെ എക്കാലത്തെയും ഉയർന്ന നിർമാണ വേഗതയാണിതെന്ന് ഗഡ്കരി പറഞ്ഞു
Delhi-Mumbai Expressway will put fullstop to Traffic Jams ഈ പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഗതാഗത കുരുക്കിന് ശമനമുണ്ടാകും. പദ്ധതി പൂര്‍ത്തി യാകുമ്പോള്‍ ഡല്‍ഹി - മുംബൈ യാത്രാ സമയം പകുതിയായി കുറയും...!! നിലവില്‍ ഡല്‍ഹി മുംബൈ യാത്രാ സമയം 25 മണിക്കൂര്‍ ആണ്. അത് 12 മണിക്കൂറായി കുറയും.
ഡല്‍ഹി - മുംബൈ എക്സ്പ്രസ്സ്വേയുടെ ( Delhi-Mumbai Expressway) ആകെ നീളം 1,350 km ആണ്. പദ്ധതി 2023 ജനുവരിയില്‍ പൂര്‍ത്തിയാകും ആകെയുള്ള 1,350 കിലോമീറ്ററില്‍ 350 കിലോമീറ്റര്‍ ഇതിനോടകം പൂര്‍ത്തിയാക്കി. 825 കിലോമീറ്റര്‍ നിര്‍മ്മാണത്തിലാണ്. ഡല്‍ഹി - മുംബൈ എക്സ്പ്രസ്സ്വേ ( Delhi-Mumbai Expressway) പദ്ധതിയുടെ മൊത്തം ചെലവ് ഒരു ലക്ഷം കോടി രൂപയാണ്. ഈ പാതയിലൂടെ 120km/hr സ്പീഡില്‍ വാഹനം ഓടിക്കാം. ഡല്‍ഹി - മുംബൈ എക്സ്പ്രസ്സ്വേ ( Delhi-Mumbai Expressway) ഹരിയാനയിലെ സോഹ്നയിൽ നിന്ന് ആരംഭിച്ച് മുംബൈക്ക് സമീപമുള്ള മീരാ ഭയാന്ദറില്‍ അവസാനിക്കും പുതിയ എക്സ്പ്രസ് ഹൈവേയിൽ നിരവധി എക്സിറ്റുകൾ ഉണ്ടാകും കൂടാതെ നിരവധി റെസ്റ്റോറന്റുകൾ, വിശ്രമമുറികൾ, പെട്രോൾ പമ്പുകൾ എന്നിവയും ഉണ്ടാകും