ഭൂരിഭാഗം ആളുകളും രാവിലെ ഒരു ചായയോടെ ദിവസം ആരംഭിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. രാവിലെ ചൂടുള്ള ഒരു കപ്പ് ചായ കുടിക്കുന്നത് ഉന്മേഷം നൽകും.
വെറുംവയറ്റിൽ ചായ കുടിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യുമെന്നാണ് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നത്.
ചായ അമിതമായി കുടിക്കുന്നത് പല്ലുകളിൽ കറയുണ്ടാകുന്നതിന് കാരണമാകും.
ചായ കുടിക്കുമ്പോൾ, പ്രത്യേകിച്ച് ഒഴിഞ്ഞ വയറ്റിൽ ചായ കുടിക്കുന്നത് ചില ആളുകൾക്ക് വയറുവേദനയോ ദഹനക്കേടോ ഉണ്ടാകാൻ കാരണമാകും.
ചായ പാനീയമാണെങ്കിലും ഇത് ശരീരത്തിൽ ഒരു ഡൈയൂററ്റിക് സ്വാധീനമാണ് ചെലുത്തുന്നത്. ഇത് കൂടുതൽ മൂത്രമൊഴിക്കുന്നതിനും നിർജ്ജലീകരണത്തിനും കാരണമാകും.
ചായയിൽ കഫീൻ അടങ്ങിയിട്ടുണ്ട്, പ്രത്യേകിച്ച് കട്ടൻ ചായയിൽ. അമിതമായി കഫീൻ ശരീരത്തിലെത്തുന്നത് വിറയൽ, ഉത്കണ്ഠ, ഉറക്ക പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകും.