പ്രണയവും പ്രണയത്തകർച്ചയുമെല്ലാം അനുഭവിക്കാത്തവർ വളരെ വിരളമാണ്. പ്രണയിക്കുന്നത് പോലെ സിമ്പിളല്ല പ്രണയത്തകർച്ച എന്നതാണ് യാഥാർത്ഥ്യം.
Heart break: ബ്രേക്കപ്പ് എന്ന് പുതുതലമുറ വിളിക്കുന്ന പ്രണയത്തകർച്ചയിൽ നിന്ന് കരകയറാൻ പലരും വല്ലാതെ ബുദ്ധിമുട്ട് അനുഭവിക്കാറുണ്ട്. ബ്രേക്കപ്പുകൾ ഉണ്ടാകുമ്പോൾ ഹൃദയം തകരുന്നത് പോലെ തോന്നാറില്ലേ? അതിന് പിന്നിൽ ചില കാരണങ്ങളുണ്ട്.
പ്രണയമുണ്ടാകുമ്പോൾ ശരീരത്തിൽ ചില ഹോർമോണുകൾ ഉത്പ്പാദിപ്പിക്കപ്പെടുന്നുണ്ട്. ബ്രേക്കപ്പ് ഉണ്ടാകുമ്പോൾ ഇതിൽ ഉണ്ടാകുന്ന വ്യതിയാനമാണ് ഹൃദയ വേദനയ്ക്കുള്ള പ്രധാന കാരണം.
സന്തോഷം തോന്നുമ്പോൾ ഓക്സിടോസിൻ, ഡോപമൈൻ തുടങ്ങിയ ഹോർമോണുകളാണ് ശരീരത്തിൽ ഉത്പ്പാദിപ്പിക്കപ്പെടുന്നത്.
ബ്രേക്കപ്പ് ഉണ്ടാകുമ്പോൾ ഓക്സിടോസിൻ, ഡോപമൈൻ തുടങ്ങിയ ഹോർമോണുകളുടെ ഉത്പ്പാദനം കുറയുന്നു.
വേർപിരിയലുകളുടെ സമയത്ത് ശരീരത്തിൽ സമ്മർദ്ദത്തിന് കാരണമാകുന്ന കോർട്ടിസോൾ എന്ന ഹോർമോണിൻറെ അളവ് കൂടുന്നു.
കോർട്ടിസോളിൻറെ അളവ് കൂടുന്നതിലൂടെ രക്തസമ്മർദ്ദം, ശരീര ഭാരം എന്നിവ വർധിക്കുകയും ഉറക്കമില്ലായ്മ, ഉത്കണ്ഠ തുടങ്ങിയ പ്രശ്നങ്ങളിലേയ്ക്ക് നയിക്കുകയും ചെയ്യുന്നു.
അമിതമായ വൈകാരിക-സമ്മർദ്ദം മൂലമുണ്ടാകുന്ന ഇത്തരം പ്രശ്നങ്ങളെ ബ്രോക്കൺ ഹാർട്ട് സിൻഡ്രം എന്നാണ് വിശേഷിപ്പിക്കാറുള്ളത്.