Financial Changes From 1 July: ജൂലൈ 1 മുതൽ വരുന്ന സാമ്പത്തിക മാറ്റങ്ങൾ അറിയാം

  ജൂലൈ 1 മുതൽ  നടപ്പില്‍ വരുന്ന ചില സാമ്പത്തിക മാറ്റങ്ങളെക്കുറിച്ച് അറിയാം. ഇവ ചിലപ്പോള്‍ നിങ്ങളുടെ സാമ്പത്തിക ബാധ്യത വര്‍ദ്ധിപ്പിക്കും.  നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ നേരിട്ട ബാധിക്കുന്ന ഈ മാറ്റങ്ങളെക്കുറിച്ച് അറിയാം.  

Changes From 1 July:  ജൂലൈ 1 മുതൽ  നടപ്പില്‍ വരുന്ന ചില സാമ്പത്തിക മാറ്റങ്ങളെക്കുറിച്ച് അറിയാം. ഇവ ചിലപ്പോള്‍ നിങ്ങളുടെ സാമ്പത്തിക ബാധ്യത വര്‍ദ്ധിപ്പിക്കും.  നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ നേരിട്ട ബാധിക്കുന്ന ഈ മാറ്റങ്ങളെക്കുറിച്ച് അറിയാം.  

 

1 /5

  ഓഹരി വിപണി:  നിങ്ങള്‍ ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുകയാണെങ്കിൽ ജാഗ്രത പാലിക്കുക. നിങ്ങളുടെ ട്രേഡിംഗ് അക്കൗണ്ട് KYC ജൂൺ 30-നകം പൂർത്തിയാക്കുക. അല്ലെങ്കിൽ നിങ്ങളുടെ അക്കൗണ്ട് താൽക്കാലികമായി പ്രവര്‍ത്തന ക്ഷമമായിരിക്കില്ല.  ഇങ്ങനെ സംഭവിച്ചാല്‍ നിങ്ങൾക്ക് ഓഹരികൾ വാങ്ങാനോ വിൽക്കാനോ സാധിക്കില്ല

2 /5

Aadhar PAN linking ആധാർ-പാൻ കാർഡ് ലിങ്ക്:  നിങ്ങൾ ഇതുവരെ ആധാർ-പാൻ കാർഡ് ലിങ്ക് ചെയ്‌തിട്ടില്ലെങ്കിൽ ഉടന്‍തന്നെ അത് ചെയ്യേണ്ടത് ആവശ്യമാണ്.  ആധാർ പാൻ ലിങ്ക് ചെയ്യാനുള്ള അവസാന തീയതി ജൂൺ 30 ആണ്. അതായത്, ഇനി വെറും 6 ദിവസം മാത്രമേ അവശേഷിച്ചിട്ടുള്ളൂ.   ജൂൺ 30ന് മുമ്പ് നിങ്ങള്‍  ആധാർ-പാൻ കാർഡ് ലിങ്ക് ചെയ്യുമ്പോള്‍ വെറും 500 രൂപയാണ്  പിഴയായി നല്‍കേണ്ടി വരിക. എന്നാല്‍, അതിനു ശേഷം ഇരട്ടി തുക പിഴയായി  നൽകേണ്ടി വരും.

3 /5

LPG Rate  LPG വില:  എല്ലാ മാസവും ഒന്നാം തീയതിയാണ് പാചക വാതക വില പരിഷ്കരിക്കുന്നത്. സിലിണ്ടറുകളുടെ വില  കഴിഞ്ഞ കുറേ മാസങ്ങളായി തുടർച്ചയായി വര്‍ദ്ധിക്കുകയാണ്. അതിന്‍റെ വെളിച്ചത്തില്‍ ജൂലൈ  1ന് എൽപിജി സിലിണ്ടറിന്‍റെ വിലയും വര്‍ദ്ധിക്കുമെന്നാണ് വിലയിരുത്തൽ. 

4 /5

Cryptocurrency ജൂലൈ 1 മുതൽ ക്രിപ്‌റ്റോകറൻസികളിൽ നിക്ഷേപിക്കുന്നവർക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാകാന്‍ പോകുന്നത്.  അതായത്, ഈ മാറ്റങ്ങള്‍ അവരുടെ സാമ്പത്തിക  ലാഭത്തെ ഏറെ സ്വാധീനിക്കും.  അതായത്,  30% നികുതിക്ക് ശേഷം  ക്രിപ്‌റ്റോകറൻസികളിൽ നിക്ഷേപിക്കുന്നവർക്ക് മറ്റൊരു വലിയ തിരിച്ചടി ലഭിക്കാൻ പോകുന്നു. ഇപ്പോൾ ക്രിപ്‌റ്റോയിൽ പണം നിക്ഷേപിക്കുന്നവരും 1% ടിഡിഎസ് നൽകേണ്ടിവരും. കൂടാതെ, അതിൽ നിങ്ങൾക്ക് നഷ്ടം സംഭവിക്കുകയാണെങ്കിൽപ്പോലും, ടിഡിഎസ് നൽകേണ്ടിവരും. 

5 /5

ഇന്ധന വില :  അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ മാറ്റങ്ങള്‍ വരുന്നതിനാല്‍, ഇന്ധന വിലയിലും മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.  

You May Like

Sponsored by Taboola