Skin Care: തിളങ്ങുന്ന ചർമ്മം വേണോ? ഈ പഴങ്ങൾ കഴിച്ചാൽ മതി

വിറ്റാമിൻ സിയും ആൻറി ഓക്സിഡൻറുകളും അടങ്ങിയ പഴങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ചർമ്മത്തിൻറെ ആരോഗ്യം മികച്ചതാക്കാനും ചർമ്മത്തെ തിളക്കമുള്ളതാക്കാനും സഹായിക്കും.

  • Jul 07, 2024, 22:05 PM IST
1 /6

പഴങ്ങൾ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തുന്നത് ദഹനം മികച്ചതാക്കാനും ശരീരഭാരം കുറയ്ക്കാനും ചർമ്മത്തിൻറെ ആരോഗ്യം മികച്ചതാക്കാനും സഹായിക്കും.

2 /6

ഫോളേറ്റ്, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ചർമ്മത്തിന് ഗുണം ചെയ്യുന്ന പോഷകങ്ങളാൽ സമ്പന്നമാണ് സ്ട്രോബെറി. ഇവയ്ക്ക് ആൻറി ഓക്സിഡൻറ് ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് വീക്കം കുറയ്ക്കാനും മുഖക്കുരു ഉണ്ടാകുന്നത് തടയാനും സഹായിക്കുന്നു.

3 /6

റാസ്ബെറി പോഷകസമ്പുഷ്ടമായ ഫലമാണ്. ഇവയിൽ വിറ്റാമിൻ സി, എ, ഇ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ഫ്രീ റാഡിക്കലുകൾ മൂലം കോശങ്ങൾക്കുണ്ടാകുന്ന കേടുപാടുകളെ പ്രതിരോധിക്കുകയും ചർമ്മത്തിൻറെ ആരോഗ്യം മികച്ചതാക്കുകയും ചെയ്യുന്നു.

4 /6

മാതളനാരങ്ങയിൽ ഫോളേറ്റ്, വിറ്റാമിൻ സി, മഗ്നീഷ്യം എന്നിവയുൾപ്പെടെയുള്ള അവശ്യ പോഷകങ്ങൾ അടങ്ങിയിരിക്കുന്നു. ഇത് ഫ്രീ റാഡിക്കലുകളെ ചെറുക്കുകയും കോശങ്ങളുടെ ആരോഗ്യം മികച്ചതാക്കുകയും ചെയ്യുന്നു.

5 /6

ക്രാൻബെറിയിൽ വിറ്റാമിൻ സി, ഇ കെ1, മാംഗനീസ്, കോപ്പർ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന് മിനുസവും തിളക്കവും നൽകുന്നു.

6 /6

ആപ്പിളിൽ ഉയർന്ന അളവിൽ ആൻറി ഓക്സിഡൻറുകൾ അടങ്ങിയിരിക്കുന്നു. വിറ്റാമിൻ എ, ബി, സി എന്നിവ ആപ്പിളിൽ അടങ്ങിയിരിക്കുന്നു. ഇത് ദഹനം മികച്ചതാക്കാനും രക്തം ശുദ്ധീകരിക്കാനും സഹായിക്കുന്നു.

You May Like

Sponsored by Taboola