Iron Foods: രക്തത്തിൽ ഇരുമ്പിന്റെ അഭാവമോ? കഴിക്കാം ഈ 6 ഭക്ഷണങ്ങൾ

രക്തത്തിലെ ഇരുമ്പിന്റെ അഭാവം വിളർച്ചയിലേക്ക് നയിക്കും.

ഇന്ന് പലരെയും അലട്ടുന്ന ആരോ​ഗ്യപ്രശ്നമാണ് വിളർച്ച. രക്തത്തിലെ ഇരുമ്പിന്റെ അഭാവമാണ് ഇതിന് കാരണം. വിളർച്ച പരിഹരിച്ചില്ലെങ്കിൽ അത് അവയവങ്ങളുടെ പ്രവർത്തനങ്ങളെ ബാധിക്കുന്നതടക്കം മറ്റ് പല ആരോ​ഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കും. രക്തത്തിലെ ഇരുമ്പിന്റെ കുറവ് പരിഹരിക്കാൻ സഹായിക്കുന്ന ചില ഭക്ഷണപദാർത്ഥങ്ങളെ പരിചയപ്പെട്ടാലോ...

1 /6

ഇരുമ്പിന്റെയും വിറ്റാമിനുകളുടെയും മികച്ച ഉറവിടമാണ് ബീറ്റ്റൂട്ട്. പ്രോട്ടീൻ, കാൽസ്യം, ധാതുക്കൾ എന്നിവയും ഇവയിൽ അടങ്ങിയിട്ടുണ്ട്. വിളർച്ചയുള്ളവർക്ക് ബീറ്റ്റൂട്ട് ജ്യൂസ് അത്യുത്തമമാണ്.  

2 /6

ചീരയിൽ ഇരുമ്പും വിറ്റാമിൻ സി, എ, കെ, മഗ്നീഷ്യം പോലുള്ള ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇത് കണ്ണുകളുടെയും എല്ലുകളുടെയും ആരോഗ്യത്തിനും ഹൈപ്പർടെൻഷനും നല്ലതാണ്.  

3 /6

ഇരുമ്പിന് പുറമെ വിറ്റാമിൻ ബി6, ഫോളേറ്റ് എന്നിവയുടെ മികച്ച ഉറവിടമാണ് കാബേജ്. ഇവ നാരുകളാലും ആന്റിഓക്‌സിഡന്റുകളാലും സമ്പന്നമാണ്.  

4 /6

ബ്രോക്കോളി ഇരുമ്പ്, വിറ്റാമിൻ ബി, സി എന്നിവ നമുക്ക് നൽകുന്നു. രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടിയവർക്കും മലബന്ധം ഉള്ളവർക്കും ബ്രോക്കോളി കഴിക്കുന്നത് ഏറെ ഗുണകരമാണ്.  

5 /6

ഇരുമ്പ് കൊണ്ട് സമ്പുഷ്ടമായ ആപ്പിൾ ആരോഗ്യകരമായ ഭക്ഷണമാണ്. ദിവസവും ഒരു ആപ്പിൾ അതിന്റെ തൊലിയോടു കൂടി കഴിക്കുന്നത് ശരീരത്തിന് ഗുണകരം.  

6 /6

മുരിങ്ങയിലയും ഇരുമ്പിനാൽ സമ്പന്നമാണ്. ഇത് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വിളർച്ച തടയാൻ സഹായിക്കുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

You May Like

Sponsored by Taboola