മധുരവും രുചികരവും മാത്രമല്ല, ആരോഗ്യകരമായ പല ഗുണങ്ങളും ബ്ലൂബെറിക്കുണ്ട്.
മധുരവും രുചികരവും മാത്രമല്ല, ആരോഗ്യകരമായ പല ഗുണങ്ങളും ബ്ലൂബെറിക്കുണ്ട്. ഇവ ജ്യൂസ് അടിച്ചോ അസംസ്‌കൃതമായോ ഉണക്കിയോ പൊടിച്ചോ ഒക്കെ കഴിക്കാവുന്നതാണ്. ബ്ലൂബെറി കഴിക്കുന്നതിലൂടെ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ പരിചയപ്പെട്ടാലോ...
ബ്ലൂബെറിയിൽ ആന്തോസയാനിനുകൾ അടങ്ങിയിട്ടുണ്ട്. കുട്ടികളിൽ ഓർമ്മ ശക്തി വർദ്ധിപ്പിക്കാൻ ഇത് സഹായിക്കുന്നു.
ആന്റി ഓക്സിഡന്റുകളുടെ കലവറയാണ് ബ്ലൂബെറി. ഫ്രീ റാഡിക്കലുകളെ നീക്കം ചെയ്യാനും കാൻസർ ഉൾപ്പെടെ വിവിധ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാനും ഇവ സഹായിക്കുന്നു.
ബ്ലൂബെറിയിലെ സ്റ്റെറോസ്റ്റിൽബീൻ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. കൂടാതെ ഇവയിൽ ആന്റിഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളുമുണ്ട്.
ബ്ലൂബെറിയിലെ ആന്റി ഓക്സിഡന്റുകൾ കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്നു. അതുപോലെ രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും അതുവഴി ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ഇവ സഹായിക്കുന്നു.
ബ്ലൂബെറി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. അമിത വണ്ണമുള്ളവർക്കും ഇവ നല്ലതാണ്.
വിറ്റാമിനുകളുടെയും ധാതുക്കളുടെയും മികച്ച ഉറവിടമാണ് ബ്ലൂബെറി. ഇവയിലെ നാരുകൾ ദഹനത്തെ പ്രക്രിയയെ സുഗമമാക്കുന്നു.
ബ്ലൂബെറിയിലെ ആന്റി ഓക്സിഡന്റുകൾ പേശികളെ ബലപ്പെടുത്തുകയും തലച്ചോറിന്റെ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)