സ്വന്തം ജീവിതത്തിൽ വിജയം നേടണമെന്ന് ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാകില്ല. എന്നാൽ ജീവിതത്തിലെ ചില ശീലങ്ങൾ ഇവരെ ജീവിത വിജയത്തിൽ നിന്നും പിന്നോട്ട് വലിക്കുന്നു. പുരോഗതിക്ക് തടസം നിൽക്കുന്ന ഈ മൂന്ന് ശീലങ്ങൾ ജീവിതത്തിൽ നിന്ന് ഒഴിവാക്കേണ്ടത് അനിവാര്യമാണ്.
അലസത: അലസത ഉള്ള ഒരു വ്യക്തിക്ക് ജീവിത വിജയം നേടുക എന്നത് ബാലികേറാമല പോലെയാകും. ഒരു വ്യക്തിയുടെ ജീവിതത്തിൽ അലസതയേക്കാൾ അപകടകരവും ശക്തവുമായ ഒരു ശത്രു വേറെ ഇല്ല. അത് കൊണ്ട് തന്നെ അലസത ഒഴിവാക്കി ജീവിത വിജയം നേടാൻ ശ്രമിക്കുക.
വിദ്വേഷം: നമ്മുടെ ജീവിതത്തിലും മറ്റുള്ളവരുടെ ജീവിതത്തിലും ഒരുപോലെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഒന്നാണ് വിദ്വേഷം. വെറുപ്പുളവാക്കുന്ന വാക്കുകൾ സംസാരിക്കുന്നതിലൂടെയോ ഒരാളോട് വിദ്വേഷം പ്രകടിപ്പിക്കുന്നതിലൂടെയോ തനിക്ക് ഒന്നും സംഭവിക്കുന്നില്ല എന്ന് നമ്മൾ കരുതും. എന്നാൽ കാലക്രമേണ നമ്മുടെ വാക്കുകളുടെ അനന്തരഫലങ്ങൾ നമ്മൾ തന്നെ അനുഭവിക്കേണ്ടിവരും.
സ്വാർത്ഥത: സ്വാർത്ഥനായ ഒരു വ്യക്തി എപ്പോഴും അവനെക്കുറിച്ച് മാത്രമായിരിക്കും ചിന്തിക്കുക. നമ്മുടെ സ്വാർത്ഥത മറ്റൊരാൾക്ക് ദോഷം വരുത്തിയാലും നമുക്ക് വിജയിക്കണം എന്ന ചിന്ത മാത്രമാകും സ്വാർത്ഥനായ ഒരാൾക്കുണ്ടാകുക. മനുഷ്യരുടെ പരാജയത്തിന് പ്രധാന കാരണം അഹങ്കാരവും സ്വാർത്ഥതയും ആയതിനാൽ അത് ഒഴിവാക്കാൻ ശ്രമിക്കുക.