Rahu Transit 2023: വ്യാഴത്തിന്റെ രാശിയിൽ രാഹു; ഇവർക്ക് ഇനി സുവർണകാലം

ഒക്ടോബർ 30ന് രാഹു കുംഭ രാശിയില്‍ നിന്ന് മീനം രാശിയിൽ പ്രവേശിക്കുന്ന നാല് രാശിക്കാർക്ക് വളരെയധികം ​ഗുണം ചെയ്യും.

1 /6

ഒക്ടോബർ 30 ന് രാഹു രാശി മാറുകയാണ്. ഒന്നര വർഷമാണ് രാഹു ഒരേ രാശിയിൽ നിലനിൽക്കുന്നത്. ഏത് രാശിയിൽ പ്രവേശിച്ചാലും അത് ആ രാശിയെ മാത്രമല്ല, മറിച്ച് മറ്റെല്ലാ രാശികളെയും ബാധിക്കുന്നു. ഒക്ടോബറിൽ രാഹു വ്യാഴത്തിന്റെ രാശിയിലേക്ക് പ്രവേശിക്കുന്നു. നിലവിൽ രാഹുവിന്റെ ദശാകാലം കടന്നുപോകുന്നവരിൽ സംക്രമണം കൂടുതൽ സ്വാധീനം ചെലുത്തും.

2 /6

മേടം: മേടം രാശിക്കാർക്ക് രാഹു അനുകൂലമായ ഫലങ്ങൾ നൽകും. നിങ്ങൾക്ക് ഒരു യാത്ര പോകാനുള്ള അവസരമുണ്ടാകും. സാമ്പത്തിക നേട്ടങ്ങൾക്കും കരിയറിനും നല്ല സമയമാണ്. കഠിനപരിശ്രമം ആവശ്യമാണ്.

3 /6

ഇടവം: രാഹുവിന്റെ മാറ്റം ഇടവം രാശിക്കാർക്ക് ഏറെ ഗുണം ചെയ്യും. നിങ്ങളുടെ ജീവിതത്തിൽ പണത്തിന് ഒരു കുറവും ഉണ്ടാകില്ല. രാഹു നിങ്ങൾക്ക് സമ്പത്ത് വർഷിക്കും.

4 /6

മിഥുനം: രാഹുവിന്റെ രാശിമാറ്റം മിഥുനം രാശിക്കാർക്കും നല്ല ഫലം നൽകും. കരിയറിൽ നിങ്ങൾ തിളങ്ങും. എല്ലാവരുടെയും ‌പിന്തുണ നിങ്ങൾക്കുണ്ടാകും. ഐടി, വിനോദം, മാധ്യമം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ഇത് സുവർണകാലമാണ്.

5 /6

മീനം: മീനം രാശിക്കാർക്ക് കരിയറിലും ബിസിനസ്സിലും നിങ്ങളുടെ വളർച്ചയ്ക്ക് ധാരാളം അവസരങ്ങൾ വന്നുചേരും.

6 /6

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola