Dwadasha Rajayoga: ദ്വിദ്വാദശ രാജയോഗത്താൽ ഇന്നുമുതൽ ഇവർക്ക് സുവർണ്ണകാലം; ലഭിക്കും വൻ സാമ്പത്തിക നേട്ടവും പദവിയും!

Dwadasha Rajayoga 2025: ശനിയും ബുധനും ചേർന്ന് ഇന്ന് ദ്വിദ്വാദാശ യോഗം സൃഷ്ടിക്കാൻ പോകുകയാണ്. ഇതിലൂടെ ചില രാശിക്കാർക്ക് വൻ നേട്ടങ്ങൾ ലഭിക്കും

Dwidwadasha Yoga 2025: ഫെബ്രുവരി മാസത്തിൽ പല ഗ്രഹങ്ങളുടെയും രാശികളുടെയും സ്ഥാനമാറ്റം സംഭവിക്കുന്നുണ്ട്.

1 /9

Dwidwadasha Yoga 2025: ഫെബ്രുവരി മാസത്തിൽ പല ഗ്രഹങ്ങളുടെയും രാശികളുടെയും സ്ഥാനമാറ്റം സംഭവിക്കുന്നുണ്ട്.  ഇത് 12 രാശിക്കാരുടെ ജീവിതത്തെയും ഏതെങ്കിലും തരത്തിൽ ബാധിക്കും.

2 /9

ഒൻപത് ഗ്രഹങ്ങളിൽ ഏറ്റവും ശക്തനായ ഗ്രഹമാണ് ശനി.  ശനിയ്ക്ക് ഒരു രാശി ചക്രം പൂർത്തിയാക്കാൻ രണ്ടര വർഷത്തെ സമയം വേണം.  അതുകൊണ്ടുതന്നെ ഈ സമയം ഏതെങ്കിലും ഗ്രഹവുമായി സംയോജനമുണ്ടാകാറുണ്ട്.

3 /9

നിലവില്‍ ശനി തന്റെ മൂലത്രികോണ രാശിയായ കുംഭത്തിലാണ്. ബുധൻ മകരം രാശിയിലാണ്. ഇവ 30 ഡിഗ്രി ദൂരത്തിലാകുമ്പോള്‍ ദ്വിദ്വാശ യോഗം രൂപപ്പെടും.

4 /9

ഗ്രഹനിലയില്‍ ഗ്രഹങ്ങള്‍ പരസ്പരം പന്ത്രണ്ടാം ഭാവത്തിലോ അല്ലെങ്കില്‍ 30 ഡിഗ്രി ദൂരത്തിലോ ആണെങ്കിലാണ് ദ്വിദ്വാദശ യോഗം രൂപം കൊള്ളുന്നത്. ഈ രാജ്യായോഗത്തിലൂടെ ചില രാശിക്കാർക്ക് ബമ്പർ ആനുകൂല്യങ്ങൾ ലഭിക്കും. ആ ഭാഗ്യ രാശികൾ ഏതൊക്കെ എന്നറിയാം...  

5 /9

വേദ ജ്യോതിഷത്തിൽ ശനിയും ബുധനും മിത്രങ്ങളാണ്. ഇത്തരമൊരു സാഹചര്യത്തിൽ ഇവ രണ്ടും ചേർന്ന് രൂപപ്പെടുന്ന ദ്വിദ്വാദശ യോഗത്തിന് പല രാശിക്കാരുടെയും ഭാഗ്യം ശോഭനമാക്കാൻ കഴിയും.

6 /9

ഈ സമയത്ത് ശനി കുംഭത്തിലും ബുധൻ മകരത്തിലും ആണ്. ഫെബ്രുവരി 8 ന് പുലർച്ചെ 3:25 ന് ശനിയും ബുധനും പരസ്പരം 30 ഡിഗ്രിയിൽ ആയിരിക്കും.  

7 /9

ഇടവം (Taurus): ഈ രാശിയുടെ പത്താം ഭാവത്തിൽ ശനിയും ഒൻപതാം ഭാവത്തിൽ ബുധനും സ്ഥിതി ചെയ്യുന്നു. അത്തരമൊരു സാഹചര്യത്തിൽ, ദ്വിദ്വാദശ യോഗം ഇവർക്ക് വളരെ ഗുണം ചെയ്യും. ജീവിതത്തിൽ സന്തോഷം, ദീർഘനാളായി മുടങ്ങിക്കിടന്ന ജോലികൾ പൂർത്തീകരിക്കും, ധന വർധനവ്. സ്വത്ത്, വീട്, വാഹനം എന്നിവ വാങ്ങാൻ യോഗം. ജോലി സംബന്ധിച്ച് ചില സുപ്രധാന തീരുമാനങ്ങൾ എടുക്കാം. വരുമാനത്തിൽ വലിയ നേട്ടം,  ആരോഗ്യം നല്ലതായിരിക്കും

8 /9

കുംഭം (Aquarius): ഇവർക്കും ദ്വിദ്വാദശ രാജയോഗം വളരെയധികം ഗുണങ്ങൾ നൽകും. ഇവർക്ക് എല്ലാ മേഖലയിലും വിജയം, സമൂഹത്തിലും ജോലിസ്ഥലത്തും ബഹുമാനം വർദിക്കും, പ്രശസ്തിയും സ്ഥാനമാനങ്ങളും വർദ്ധിക്കും. ജോലി മാറ്റുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ നിങ്ങൾക്ക് നിരവധി അവസരങ്ങൾ ലഭിച്ചേക്കാം. പുരോഗതിയോടൊപ്പം ശമ്പള വർദ്ധനവിന് സാധ്യത, വിദ്യാർത്ഥികൾക്ക് ഈ സമയം നല്ലതായിരിക്കും. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് നേട്ടങ്ങൾ ലഭിക്കും

9 /9

മീനം (Pisces): ദ്വിദ്വാദശ രാജയോഗം ഇവർക്കും അനുകൂലമായിരിക്കും. ഈ രാശിയുടെ പതിനൊന്നാം ഭാവത്തിൽ ബുധനും പന്ത്രണ്ടാം ഭാവത്തിൽ ശനിയും നിൽക്കുന്നത് ഇവർക്ക് ഭൗതിക സുഖം നൽകും. ദീർഘകാലമായി മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാകും, സമൂഹത്തിൽ ബഹുമാനവും ജനപ്രീതിയും വർദ്ധിക്കും. പുതിയ ഡീലുകൾ, പുതിയ കരാറുകൾ, നിരവധി പുതിയ പ്രോജക്ടുകൾ ബിസിനസ്സിൽ കണ്ടെത്താനാകും. കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കും, ഈ കാലയളവ് ജോലിയുള്ള ആളുകൾക്കും പ്രയോജനകരമായിരിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola