കുറച്ചു ദിവസത്തിനുള്ളിൽ സൂര്യൻ തുലാം രാശിയിൽ പ്രവേശിക്കാൻ പോകുകയാണ്. ചില രാശിക്കാർക്ക് സൂര്യൻ തുലാം രാശിയിലേക്ക് നീങ്ങുന്നത് മൂലം അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ ഉണ്ടായേക്കാം.
ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ എല്ലാ മാസവും ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് ചലനം മാറാറുണ്ട്. ഈ രീതിയിൽ സൂര്യന് ഒരു രാശിചക്രം പൂർത്തിയാക്കാൻ ഏകദേശം ഒരു വർഷമെടുക്കും. ഒക്ടോബർ 18ന് ഒരു വർഷത്തിന് ശേഷം സൂര്യൻ തുലാം രാശിയിൽ പ്രവേശിക്കുകയാണ്. ഒക്ടോബർ 18 ന് പുലർച്ചെ 01:42 നാണ് സൂര്യന്റെ സംക്രമണം നടക്കുക.
നവംബർ 17 വരെ സൂര്യൻ തുലാം രാശിയിൽ തുടരുകയും തുടർന്ന് വൃശ്ചിക രാശിയിൽ പ്രവേശിക്കുകയും ചെയ്യും. 365 ദിവസങ്ങൾക്ക് ശേഷം സൂര്യൻ തുലാം രാശിയിൽ പ്രവേശിക്കുന്നത് മൂലം പല രാശിക്കാർക്കും ഭാഗ്യമുണ്ടാകും. ഈ രാശികൽ ഏതൊക്കെയാണെന്ന് നോക്കാം...
ഇടവം: തുലാം രാശിക്കാർക്ക് സൂര്യന്റെ സംക്രമണം അപ്രതീക്ഷിത സുഖസൗകര്യങ്ങളും ആഡംബരങ്ങളും നൽകും. കോടതിയുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ അനുകൂലമായി വരും. ഈ കാലയളവിൽ, യാത്രകൾക്കുള്ള സാധ്യതയുണ്ട്. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ആളുകൾക്ക് സമയം അനുകൂലമായിരിക്കും.
കന്നി: കന്നിരാശിക്കാർക്ക് സൂര്യരാശിയിലെ മാറ്റം അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ കൊണ്ടുവരും. ഈ കാലയളവിൽ, നിങ്ങൾക്ക് മുടങ്ങി കിടന്ന പണവും തിരികെ ലഭിക്കും. പൂർവ്വിക സ്വത്തുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കുന്നതിൽ നിങ്ങൾ വിജയിച്ചേക്കാം. ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കേണ്ടതുണ്ട്.
ധനു: സൂര്യൻ തുലാം രാശിയിൽ പ്രവേശിക്കുന്നത് ധനു രാശിക്കാർക്ക് അനുഗ്രഹമാണ്. വരുമാന വർദ്ധനവിനൊപ്പം നിങ്ങൾക്ക് സ്ഥാനക്കയറ്റവും ലഭിക്കും. കുട്ടികളിൽ നിന്ന് നിങ്ങൾക്ക് നല്ല വാർത്തകൾ ലഭിച്ചേക്കാം. ജോലിസ്ഥലത്ത് ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് പിന്തുണ ലഭിക്കും.
ചിങ്ങം: ചിങ്ങം രാശിക്കാർക്ക് സൂര്യന്റെ രാശിമാറ്റം ഗുണകരമാകും. ഈ സമയത്ത് നിങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിൽ നിങ്ങൾ വിജയിക്കും. സാമ്പത്തികമായി നേട്ടമുണ്ടാക്കാൻ സാധിക്കും. ഈ കാലയളവ് വ്യവസായികൾക്ക് അനുകൂലമായിരിക്കും. ഈ സമയം വിദ്യാർത്ഥികൾക്ക് ശുഭകരമായ ഫലങ്ങൾ നൽകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)