Guru Uday 2023: ഒരു ഗ്രഹം രാശി മാറുകയോ, ഉദിക്കുകയോ അസ്തമിക്കുകയോ ചെയ്യുന്നത് എല്ലാ രാശികളെയും സ്വാധീനിക്കും. ചിലർക്ക് നല്ല ഫലങ്ങളും മറ്റു ചിലർക്ക് ജീവിതത്തിൽ മോശം ഫലങ്ങളുമുണ്ടാകുന്നു. വ്യാഴം ഗ്രഹത്തിന്റെ ഉദയം സംഭവിക്കാൻ പോകുകയാണ്. ഈ സമയം നാല് രാശിക്കാരുടെ നല്ല ദിവസങ്ങൾ ആരംഭിക്കും. മാർച്ചിലാണ് വ്യാഴത്തിന്റെ ഉദയം. ഇതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം പ്രകാശിക്കും. ജോലിയിലും ബിസിനസിലും അവർക്ക് വിജയം ലഭിക്കും.
മിഥുനം: തൊഴിൽപരമായും ബിസിനസിലും വലിയ പുരോഗതിയുണ്ടാകും. ബിസിനസിൽ നല്ല വിജയം നേടാൻ കഴിയും. ജോലിയിൽ ആഗ്രഹിച്ച സ്ഥലംമാറ്റം ഉണ്ടാകാം. പുതിയ ജോലി അവസരങ്ങൾ വരും.
കർക്കടകം: ഭാഗ്യം വർധിക്കും. ബിസിനസിനോ മറ്റെന്തെങ്കിലും ജോലികൾക്കോ ആയി യാത്ര പോകാം. ഈ യാത്ര ശുഭകരവും ഫലപ്രദവുമായിരിക്കും.
കുംഭം: സാമ്പത്തിക കാര്യങ്ങളിൽ വിജയമുണ്ടാകും. മാർക്കറ്റിംഗ്, വിദ്യാഭ്യാസം, മീഡിയ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നവർക്ക് വളരെയധികം പ്രയോജനം ലഭിക്കും.
മീനം: പെട്ടെന്ന് പണം ലഭിക്കും. ദീർഘകാലമായി മുടങ്ങിക്കിടന്ന പണം ലഭിക്കും. കഠിനാധ്വാനത്തിന്റെ പൂർണ ഫലം ലഭിക്കും. പഴയ നിക്ഷേപങ്ങളിൽ നിന്ന് നേട്ടങ്ങൾ ഉണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)