പ്രായമായി വരുമ്പോൾ അതിന്റെ ലക്ഷണങ്ങൾ ആദ്യം പ്രകടമാകുന്നത് നമ്മുടെ മുഖത്താണ്. ചർമ്മത്തിൽ ചുളിവുകളും പാടുകളും വന്നു തുടങ്ങും.
എന്നാൽ ചില ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ നമുക്ക് പ്രായമാകലിന്റെ ലക്ഷണങ്ങളെ ഒരു പരിധിവരെ തടഞ്ഞു നിർത്താൻ സാധിക്കും.
വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളിൽ നിന്ന് രക്ഷനേടാൻ ബെറികൾ മികച്ചതാണ്.
ഗ്രീൻ ടീ ഡയറ്റിന്റെ ഭാഗമാക്കുന്നത് പ്രായമാകൽ പ്രവർത്തനത്തെ തടയാൻ സഹായിക്കുന്നു.
തക്കാളി കഴിക്കുന്നത് മാത്രമല്ല ചർമ്മത്തിൽ പുരട്ടുന്നതും ഏറെ ഗുണം ചെയ്യും. ഇത് മുഖം വൃത്തിയാക്കുന്നു. പാടുകളും ചുളിവുകളും അപ്രത്യക്ഷമാകുന്നു.
തൈര് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ചർമ്മം വൃത്തിയും ആരോഗ്യവും നിലനിർത്തുന്നതിൽ തൈര് നിർണായകമാണ്. തൈരിലെ പ്രോബയോട്ടിക്സ് ആരോഗ്യത്തിന് നല്ലതാണ്.
ഡ്രൈ ഫ്രൂട്ട്‌സ് ദിവസവും രാവിലെ കഴിക്കുന്നത് ചർമ്മത്തെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കും. സൗന്ദര്യം വളരുന്നു. ഡ്രൈ ഫ്രൂട്ട്സിലെ പോഷകങ്ങൾ മുഖത്തിന് തിളക്കം കൂട്ടുന്നു.