പഴകുന്തോറും "വീര്യം" കൂടുന്ന ഒന്നേയുള്ളൂ, അതാണ് വൈന്‍. കുപ്പിയിൽ നിറച്ച ഈ മുന്തിരിച്ചാറാണ് ഇന്ന് കാണുന്ന എണ്ണിയാലൊടുങ്ങാത്ത മദ്യങ്ങളുടെയെല്ലാം കാരണവര്‍ എന്ന് വേണമെങ്കില്‍ പറയാം. പുരാതന കാലം മുതല്‍ വൈന്‍ ലഹരിയുടെ അടയാളമായി കണക്കാക്കപ്പെടുന്നു.
ഇന്ന് ലഭിക്കുന്ന മദ്യങ്ങള്‍ നമ്മുടെ ശരീരത്തിന് ഏറെ ദോഷം ചെയ്യുമ്പോള്‍ വീഞ്ഞ് ഏറെ ഗുണമാണ് ചെയ്യുന്നത്. കുറഞ്ഞ അളവില്‍ ആല്‍ക്കഹോളിന്‍റെ സാന്നിധ്യം ഉണ്ടെങ്കില്‍ക്കൂടിയും മിതമായ അളവിൽ കഴിക്കുമ്പോൾ, അത് ഒരാളുടെ ശരീരത്തിൽ വളരെയധികം ഗുണങ്ങൾ നല്‍കും.
ഹൃദ്രോഗസാധ്യത കുറയ്ക്കാനും ഓര്‍മശക്തി മെച്ചപ്പെടുത്താനും തലച്ചോറിന്‍റെ ആരോഗ്യത്തിനും എല്ലാമുള്ള ഒറ്റമൂലിയാണ് വൈന്‍. പതിവായി ഭക്ഷണത്തോടൊപ്പം മിതമായ അളവിൽ വൈൻ കുടിക്കുന്നത് ഹൃദ്രോഗ സാധ്യത 30% കുറയ്ക്കും. എന്നാൽ, കൂടുതല്‍ കുടിച്ചാല്‍ ഹൃദ്രോഗസാധ്യത കൂടുകായും ചെയ്യും..
മദ്യപാനം ക്യാന്‍സറിന് കാരണമാകുമ്പോള്‍ വൈന്‍ കുടിയ്ക്കുന്നത് പല തരത്തിലുള്ള അർബുദത്തിനുള്ള സാധ്യത കുറയ്ക്കുന്നു. അന്നനാളം, പ്രോസ്റ്റേറ്റ്, ശ്വാസകോശ അര്‍ബുദങ്ങൾ എന്നിവയെ തടുക്കാന്‍ റെഡ്‌വൈനിനു കഴിയുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. വൈനില്‍ അടങ്ങിയിരിയ്ക്കുന്ന ഫീനോളിക് സംയുക്തങ്ങളാണ് അര്‍ബുദ കോശങ്ങളുടെ വളര്‍ച്ചയെ തടുക്കുന്നത്.
വൈനിൽ റെസ്വെറട്രോൾ എന്ന സംയുക്തം നിങ്ങളുടെ കണ്ണുകളുടെ ആരോഗ്യത്തിന് ഏറ്റവും ഗുണം ചെയ്യുന്നതാണ്. പ്രായം കൂടുന്തോറും കണ്ണുകൾക്ക് ചുറ്റുമുള്ള പേശികളുടെ ചലനശേഷി നഷ്ടമായി വരാറുണ്ട്. വീഞ്ഞിൽ അടങ്ങിയിരിക്കുന്ന റെസ്വെറട്രോൾ എന്ന സംയുക്തം കണ്ണുകളിലെ പേശികളുടെ അപാചയത്തെ തടയും.
ഓർമശക്തി മെച്ചപ്പെടുത്താനുള്ള മികച്ച ഉപായമാണ് വൈന്‍. മിതമായ അളവിൽ വൈൻ കുടിക്കുന്നത് മറവിരോഗത്തിന്‍റെ സാധ്യത കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ചിന്തിക്കാനും മനസിലാക്കാനും കാര്യങ്ങള്‍ ഓർത്തെടുക്കാനുമുള്ള കഴിവുകൾ നഷ്ടപ്പെടാതെ വൈന്‍ സഹായിക്കും.