Todays Horoscope: മിഥുന രാശിക്കാർക്ക് ടെൻഷൻ ഏറും, വൃശ്ചിക രാശിക്കാർക്ക് നേട്ടങ്ങളുടെ ദിനം, അറിയാം ഇന്നത്തെ രാശിഫലം!

Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും  ഓരോ രാശിക്കാരുടേയും  അനുഭവം എല്ലാ അർത്ഥത്തിലും വ്യത്യസ്ത മായിരിക്കും. 

Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും  ഓരോരുത്തരുടേയും അനുഭവം രാശികളുടെ മാറ്റങ്ങളുടെ അടിസ്ഥാനത്തിൽ വ്യത്യസ്തമായിരിക്കും.

1 /14

Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും  ഓരോരുത്തരുടേയും അനുഭവം രാശികളുടെ മാറ്റങ്ങളുടെ അടിസ്ഥാനത്തിൽ വ്യത്യസ്തമായിരിക്കും. ഇന്ന് മേട രാശിക്കാർക്ക് നല്ല ദിനം, ഇടവ രാശിക്കാർക്ക് അടിപൊളി ദിനം, 

2 /14

ചിങ്ങ രാശിക്കാർക്ക് ഇടത്തര ദിനമായിരിക്കും,  കന്നി രാശിക്കാർക്ക് സമ്മിശ്ര ദിനം, ധനു രാശിക്കാർക്ക് ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ, മകര രാശിക്കാർ സമ്മിശ്ര ദിനം.  മറ്റു രാശിക്കാർക്ക് ഇന്നത്തെ ദിനം എങ്ങനെ അറിയാം...

3 /14

മേടം (Aries): ഇന്നിവർക്ക് നല്ല ഫലങ്ങൾ ലഭിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ അഭിപ്രായം ചിന്താപൂർവ്വം പറയേണ്ടിവരും. നിങ്ങളുടെ ഉദ്യോഗസ്ഥരിൽ നിന്ന് പൂർണ്ണ പിന്തുണ ലഭിക്കും. നിങ്ങൾ വളരെക്കാലമായി എന്തെങ്കിലും ജോലി ചെയ്യാൻ ശ്രമിക്കുന്നുണ്ടെങ്കിൽ അത് വിജയിക്കും. ചില ഉത്തരവാദിത്തങ്ങൾ നൽകിയേക്കാം അത് നിറവേറ്റുക. അപരിചിതനെ അന്ധമായി വിശ്വസിക്കരുത്.

4 /14

ഇടവം (Taurus):  ഇന്നിവർക്ക് വളരെ ഫലപ്രദമായ ദിനം. കുടുംബാംഗങ്ങൾക്കൊപ്പം സന്തോഷകരമായ സമയം ചെലവഴിക്കും. പ്രശ്‌നങ്ങൾ പരിഹരിക്കും, മതപരമായ പ്രവർത്തനങ്ങളിൽ വലിയ താൽപ്പര്യമുണ്ടാകും.

5 /14

മിഥുനം (Gemini): ഇന്നിവർക്ക് സമ്മർദ്ദമേറും,  നിങ്ങളുടെ ജോലികൾ ആസൂത്രണം ചെയ്യുക. വർദ്ധിച്ചുവരുന്ന ചെലവുകൾ നിയന്ത്രിക്കുക. വളരെക്കാലത്തിനു ശേഷം ഒരു പഴയ സുഹൃത്തിനെ കണ്ടുമുട്ടുന്നതിൽ  സന്തോഷമുണ്ടാകും. സന്താനങ്ങളുടെ പുരോഗതിയിൽ വന്നിരുന്ന തടസ്സങ്ങൾ നീങ്ങും, ജോലിസ്ഥലത്ത് നിങ്ങൾക്ക് ഒരു അവാർഡ് ലഭിച്ചേക്കാം, ബിസിനസ്സിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തുകയാണെങ്കിൽ അത് ഗുണം ചെയ്യും.

6 /14

കർക്കടകം (Cancer): ഇന്നിവർക്ക് അപ്രതീക്ഷിത ലാഭം ലഭിക്കും, പുതിയ വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ നല്ല സമയം, നഷ്‌ടപ്പെട്ട പണം തിരിച്ചുപിടിക്കും, ദീർഘകാലമായി മുടങ്ങിക്കിടന്ന പണി പൂർത്തീകരിക്കും. ധൃതിപിടിച്ചും വൈകാരികമായും തീരുമാനങ്ങൾ എടുക്കുന്നത് ഒഴിവാക്കുക.

7 /14

ചിങ്ങം (Leo):  ഇന്നിവർക്ക്  സമ്മിശ്ര ഫലമുണ്ടാകും. സന്താനങ്ങളിൽ നിന്നും നല്ല വാർത്തകൾ ലഭിക്കും. സർക്കാർ പദ്ധതികളുടെ മുഴുവൻ ആനുകൂല്യങ്ങളും ലഭിക്കും. ബിസിനസ്സിൽ നിങ്ങൾക്ക് നല്ല അവസരം ലഭിച്ചേക്കാം, ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ഏതൊരു ജോലിയും പൂർത്തീകരിക്കും. വരുമാനവും ചെലവും തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്തുക. 

8 /14

കന്നി (Virgo): എന്നിവർക്കും സമ്മിശ്ര ദിവസമായിരിക്കും. സർക്കാർ പദ്ധതികളുടെ ആനുകൂല്യങ്ങൾ ലഭിക്കും. ജോലിയെ കുറിച്ച് ആകുലപ്പെടുന്ന ആളുകൾക്ക് ഇന്ന് നല്ല വാർത്തകൾ കേൾക്കാൻ സാധിക്കും. നിങ്ങളുടെ ജോലി നാളത്തേക്ക് മാറ്റിവയ്ക്കാൻ ശ്രമിക്കരുത്. 

9 /14

തുലാം (Libra): ഇന്നിവർക്ക്  സന്തോഷകരമായ ദിവസം, ചില വലിയ നേട്ടങ്ങൾ കൈവരിക്കാനാകും, ഇണയുമായുള്ള ഏകോപനം നിലനിർത്തുക. മാതാപിതാക്കളുടെ അനുഗ്രഹത്താൽ മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തീകരിക്കും. ചില പുതിയ ജോലികളോടുള്ള നിങ്ങളുടെ താൽപര്യം ഉണരും.

10 /14

വൃശ്ചികം (Scorpio): ഇടയ്ക്കിടെയുള്ള ലാഭ പദ്ധതികൾ ശ്രദ്ധിക്കുക. കുടുംബകാര്യങ്ങളിൽ അൽപം ശ്രദ്ധ വേണം. ഏതെങ്കിലും സാമൂഹിക പരിപാടികളിൽ പങ്കെടുക്കുകയാണെങ്കിൽ തീർച്ചയായും നിങ്ങളുടെ കാഴ്ചപ്പാടുകൾ ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കുക. നിങ്ങളുടെ എതിരാളികളിൽ ഒരാൾ നിങ്ങളെ ശല്യപ്പെടുത്താൻ ശ്രമിക്കും. തിടുക്കത്തിൽ ഒരു തീരുമാനവും എടുക്കരുത്. ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നത് നന്നായിരിക്കും.

11 /14

ധനു (Sagittarius): ഇന്നിവർക്ക് സുഖസൗകര്യങ്ങൾ വർദ്ധിക്കുന്ന ദിനം, ഭാഗ്യത്തിൻ്റെ പൂർണ്ണ പിന്തുണ ലഭിക്കും, ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന  ജോലികൾ പൂർത്തിയാക്കും, കോടതിയുമായി ബന്ധപ്പെട്ട ഒരു കാര്യങ്ങൾ അന്തിമമായേക്കാം. ഒന്നിനെക്കുറിച്ചും ടെൻഷൻ എടുക്കേണ്ടതില്ല. സന്താനത്തിന് പുതിയ ജോലിക്ക് വേണ്ടിയുള്ള ശ്രമങ്ങളും മെച്ചപ്പെടും. നിങ്ങളുടെ പങ്കാളിക്ക് ഒരു സർപ്രൈസ് സമ്മാനം നൽകും.

12 /14

മകരം (Capricorn): ഇന്നിവർക്ക് സമ്മിശ്ര ദിനം, ഏതെങ്കിലും ഡീലുകൾ വളരെക്കാലമായി മുടങ്ങിക്കിടക്കുക ആണെങ്കിൽ അത് അന്തിമമായേക്കാം, ബിസിനസ്സിലെ പങ്കാളിത്തത്തെക്കുറിച്ച് നിങ്ങൾ ശ്രദ്ധാപൂർവ്വം ചിന്തിക്കുക, ഏതൊരു പണമിടപാടും ആലോചിച്ച് ചെയ്യണം. ചില പുതിയ ജോലികളോടുള്ള നിങ്ങളുടെ താൽപര്യം ഉണർന്നേക്കാം. 

13 /14

കുംഭം (Aquarius): ഇന്നിവർ ജാഗ്രത പാലിക്കേണ്ട ദിവസമായിരിക്കും, അപരിചിതരുമായി പ്രധാനപ്പെട്ട ഒരു വിവരവും പങ്കിടരുത്, കുടുംബജീവിതം നയിക്കുന്ന ആളുകൾ വഞ്ചിക്കപ്പെടാൻ സാധ്യത അതിനാൽ പങ്കാളിയെ അമിതമായി വിശ്വസിക്കരുത്. ആരോഗ്യത്തിൽ നിങ്ങൾ പൂർണ്ണ ശ്രദ്ധ നൽകുക. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധിക്കുക,ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. 

14 /14

മീനം (Pisces): ഇന്നിവർക്ക് അനുകൂല ദിവസം, കുടുംബാംഗങ്ങളിൽ നിന്നും ചില നല്ല വാർത്തകൾ ലഭിക്കും, കുടുംബ പ്രശ്‌നങ്ങളിൽ നിന്ന് വലിയൊരു പരിധി വരെ ആശ്വാസം ലഭിക്കും. പ്രോപ്പർട്ടിയുമായി ബന്ധപ്പെട്ട ഏതെങ്കിലും ഇടപാടുകൾ അന്തിമമായേക്കാം, ഒരു ജോലിയെക്കുറിച്ചും നിങ്ങൾ വളരെയധികം വിഷമിക്കേണ്ടതില്ല കാരണം അത് എളുപ്പത്തിൽ പൂർത്തിയാക്കാൻ കഴിയും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola