ചെറുപയർ, ബീൻസ് തുടങ്ങിയ ഭക്ഷണങ്ങളിൽ സിങ്ക് ധാരാളമായി അടങ്ങിയിട്ടുണ്ട്.
സിങ്കിൻ്റെ ആൻ്റിഓക്സിഡൻ്റ് ഗുണങ്ങൾ മുടി കൊഴിച്ചിൽ തടയാനും അകാലനര തടയാനും സഹായിക്കുന്നു.
മുടിയുടെ വളർച്ചയ്ക്കാവശ്യമായ പ്രധാന ഘടകമായ കെരാറ്റിൻ ഉത്പാദിപ്പിക്കാൻ ഉൾപ്പെടെ സിങ്ക് ആവശ്യമാണ്.
വിവിധ അണുബാധകളെ ചെറുക്കാനും രോഗപ്രതിരോധശേഷി മികച്ചതാക്കാനും സിങ്ക് അത്യാവശ്യമാണ്.
കശുവണ്ടിപ്പരിപ്പ്, ബദാം, ചണവിത്ത് എന്നിവ സിങ്കിൻ്റെ നല്ല ഉറവിടങ്ങളാണ്.
ഓട്സ്, ക്വിനോവ തുടങ്ങിയവയിലും ചീര, കെയ്ൽ, ബ്രൊക്കോളി തുടങ്ങിയ ചില പച്ചക്കറികളിലും സിങ്ക് അടങ്ങിയിട്ടുണ്ട്.