ഈഎസ്പിഎൻ ക്രിക്ക് ഇൻഫോ പുറത്ത് വിട്ട് റിപ്പോർട്ട് പ്രകാരമാണ് ഈ പട്ടിക
ധോണിയെ നേരത്തെ നിലനിർത്തുമെന്ന് സിഎസ്കെ മാനേജുമെന്റ് അറിയിച്ചതാണ്. ചാമ്പ്യന്മാരുടെ ടീമിൽ ധോണിയെ കൂടാതെ രവീന്ദ്ര ജഡേജ, കഴിഞ്ഞ സീസണിൽ ഓറഞ്ച് ക്യാപ് സ്വന്തമാക്കി റുതുരാജ് ഗെയ്ക്ക്വാദ്, കൂടാതെ ഇംഗ്ലണ്ട് താരം മോയിൻ അലിയും
ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞെങ്കിലും വിരാട് കോലിയെ കൈവിടാൻ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ തയ്യാറല്ല. കൂടാതെ ഗ്ലെൻ മാക്സ്വല്ലിനെയും ടീമിൽ നിലനിർത്തി. ഉയരുന്ന ചോദ്യമിതാണ്, ആരാകും അടുത്ത് ആർസിബി ക്യാപ്റ്റൻ
കെയിൻ വില്യംസൺ നായകനായി തന്നെ തുടരും, കൂടെ അൺക്യാപ്പിഡായിട്ടുള്ള അബ്ദുൾ സമദും ഉമ്രാൻ മാലിക്കും ടീമിൽ തന്നെ തുടരും
രോഹിത് ശർമ, ജസ്പ്രിത് ബുമ്ര, കീറോൺ പൊള്ളാർഡ്, സൂര്യകുമാർ യാദവ് എന്നിങ്ങനെയാണ് പട്ടിക. പാണ്ഡ്യ സഹോദരങ്ങളെ ഒഴിവാക്കി.
ഫൈനൽ വരെ എത്തിച്ച ഒയിൻ മോർഗനെ ഒഴിവാക്കി സുനിൽ നരേൻ, ആന്ദ്രെ റസ്സൽ, വരുൺ ചക്രവർത്തി, വെങ്കടേശ് ഐയ്യർ എന്നിവാരെയാണ് ടീമിൽ നിലനിർത്തിയത്.
ക്യാപ്റ്റനായി സഞ്ജു സാംസൺ തന്നെ, ഒപ്പം ഇംഗ്ലീഷ് താരം ജോസ് ബട്ലറും അൺക്യാപ്പിഡ് താരം യശസ്വ ജയ്സ്വാൾ
റിഷഭ് പന്ത് തന്നെ നായകൻ. കൂടെ ഓപ്പണർ പൃഥ്വി ഷാ, അക്സർ പട്ടേലും അൻറിച്ച് നോർജും
രാഹുൽ പുതിയ ടീമുകളിലേക്ക്, പഞ്ചാബ് ആകെ നിലനിർത്തിയത് രണ്ട് താരങ്ങളെ മയാങ്ക് അഗർവാളിനെയും അർഷ്ദീപ് സിങിനെയും