Jaggery Benefits: പഞ്ചസാരയ്ക്ക് പകരം ശർക്കര കഴിക്കുന്നത് ആരോ​ഗ്യത്തിന് ​ഗുണമോ?

നമ്മൾ മലയാളികൾ പതിവായി ഉപയോ​ഗിച്ച് വരുന്ന ഒന്നാണ് ശർക്കര. നമ്മുടെ ഒട്ടനവധി പലഹാരങ്ങളിലെ സ്ഥിര സാന്നിധ്യമായ ശർക്കര കഴിക്കുന്നത് കൊണ്ട് ശരീരത്തിന് നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ ലഭിക്കും. 

 

ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം, കാൽസ്യം തുടങ്ങിയ ധാതുക്കളാൽ സമ്പന്നമാണ് ശർക്കര. അതുകൊണ്ട് റിഫൈൻഡ് പഞ്ചസാരയെക്കാൾ ശർക്കര ഡയറ്റിൽ ഉൾപ്പെടുന്നതാണ് ഉത്തമം. 

 

1 /6

ആന്റിഓക്‌സിഡന്റുകളുടെ നല്ല ഉറവിടമായ ശർക്കരയിൽ ഫിനോളിക് ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഓക്‌സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു.  

2 /6

ശർക്കര കഴിക്കുന്നത് രക്തം ശുദ്ധീകരിക്കുന്നതിനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.   

3 /6

ശർക്കരയിൽ ഇരുമ്പ്, സെലിനിയം, സിങ്ക്, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ പ്രധാനപ്പെട്ട പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് രോ​ഗ പ്രതിരോധശേഷി മെച്ചപ്പെടുത്താൻ സഹായിക്കും.  

4 /6

ശർക്കരയിലെ ഇരുമ്പിൻ്റെ അംശം രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കും. ശർക്കരയിൽ അടങ്ങിയിരിക്കുന്ന നാരുകൾ ദഹനം മെച്ചപ്പെടുത്താനും വിശപ്പ് കുറയ്ക്കുന്നതിനും സഹായിക്കും.   

5 /6

ശർക്കര കഴിക്കുന്നത് കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും എല്ലുകളുടെ ആരോഗ്യത്തിനും ഗുണം ചെയ്യും.

6 /6

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക)  

You May Like

Sponsored by Taboola